‘ജന്മദിനാശംസകള്‍ ബാപ്പുജീ’; അച്ഛന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ശ്രുതി ഹാസന്‍

ഉലകനായകന്‍ കമലഹാസന്‍ ഇന്ന് 65ാം ജന്മദിനം ആഘോഷിക്കുകയാണ്. താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മകള്‍ ശ്രുതി ഹാസന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. ‘ജന്മദിനാശംസകള്‍ ബാപ്പുജീ’ എന്നാണ് ശ്രുതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. സിനിമയില്‍ അറുപത് വര്‍ഷം തികയ്ക്കുന്ന അച്ഛന് ഈ ജന്മദിനം എന്തുകൊണ്ടും സ്‌പെഷ്യല്‍ ആണെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഇത്തവണ തന്റെ കുടുംബത്തോടൊപ്പമാണ് താരം പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാള്‍ ദിനത്തില്‍ കുടുംബത്തോടൊപ്പമുള്ള താരത്തിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. സഹോദരന്‍ ചാരുഹാസന്‍, അവരുടെ മകള്‍ സുഹാസിനി, കമലഹാസന്റെ മക്കളായ ശ്രുതിഹാസന്‍, അക്ഷരഹാസന്‍ എന്നിവരും മറ്റ് കുടുംബാഗങ്ങളുമാണ് ചിത്രത്തിലുള്ളത്.

താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ച് സംഗീതനിശ താരത്തിന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ ഒരുക്കിയിട്ടുണ്ട്. ഇളയരാജയാണ് മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സംഗീതനിശ നയിക്കുന്നത്. രജനികാന്ത്, എസ്പി ബാലസുബ്രമണ്യം എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.

Exit mobile version