ആരാധകയെ ശകാരിച്ചതിന് പിന്നാലെ റാണു മണ്ഡാലിനെതിരെ വാളെടുത്ത് സോഷ്യല്‍ മീഡിയ

തേരി മേരി എന്ന ഗാനത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ട ഗായികയാണ് റാണു മണ്ഡല്‍. തന്റെ മനോഹരമായ ശബ്ദത്തിന് ആരാധകര്‍ ഏറെയാണ്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ റാണുവിനെതിരെ തിരിഞ്ഞിരിക്കുകയാണ്. സെല്‍ഫിയെടുക്കാന്‍ അടുത്ത് വന്ന തന്റെ ആരാധികയെ ശകാരിക്കുന്ന റാണുവിന്റെ വീഡിയോ ആണിപ്പോള്‍ വൈറലാവുന്നത്.

ഒരു പരിപാടിക്കിടെയായിരുന്നു സംഭവം. റാണുവിനൊപ്പം സെല്‍ഫിയെടുക്കാന്‍ അടുത്തെത്തിയതായിരുന്നു ആരാധിക. എന്നാല്‍ ഇവരെ റാണു ശകാരിക്കുകയായിരുന്നു. എന്നെ തൊട്ടുപോകരുത്, ഞാന്‍ സെലിബ്രിറ്റിയാണ് എന്ന് പറഞ്ഞാണ് ആരാധികയെ റാണു തള്ളി മാറ്റിയത്. തിരക്കേറിയ ഒരു കടയില്‍ വെച്ചായിരുന്നു സംഭവം. ഇതിനിടെ റാണു ആരാധികയെ ശകാരിക്കുന്നത് ഒരാള്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.

റെയില്‍വേ സ്റ്റേഷനില്‍ ഇരുന്ന് പാട്ടു പാടിയ റാണു മണ്ഡാലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ സംഗീതസംവിധായകന്‍ ഹിമേഷ് രേഷ്മിയ ‘ഹാപ്പി ഹര്‍ദി ആന്‍ഡ് ഹീര്‍’ എന്ന ചിത്രത്തില്‍ പാടാന്‍ അവര്‍ക്ക് അവസരം കൊടുക്കുകയായിരുന്നു. ഷാഹിദ് കപൂറും കരീന കപൂറും ഒന്നിച്ചഭിനയിച്ച 36 ചൈന ടൗണ്‍ എന്ന ചിത്രത്തിലെ ‘ആഷികി മെന്‍ തേരി’ എന്ന ഗാനത്തിന്റെ പുതിയ പതിപ്പും റാണു റെക്കോര്‍ഡ് ചെയ്തിരുന്നു.

Exit mobile version