കലിപ്പടിച്ച് കാന്താരിയെ കരയിപ്പിച്ചത് വെറുതെയായില്ല; കലിപ്പൻ ഷാരിഖും സിനിമയിലേക്ക്

ടിക് ടോക്കിലൂടെ താരങ്ങളായി സിനിമയിലേക്ക് ചുവടുവെച്ചവരുടെ കൂട്ടത്തിലേക്ക് ഇനി മുഹമ്മദ് ഷാരിഖും. ടിക് ടോക്കിലൂടെ സീരീസായി ഇറക്കിയ കലിപ്പന്റേയും കാന്താരിയുടേയും പ്രണയകഥകൾ വൈറലായതോടെയാണ് ഷാരിഖിനെ തേടി സിനിമ എത്തിയിരിക്കുന്നത്.

ഷാരിഖാണ് ചിത്രത്തിൽ നായകൻ. ഷാരിഖ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. സിനിമയുടെ ടൈറ്റിൽ ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. നവംബർ 10ന് ചിത്രത്തിന്റെ പേര് അനൗൺസ് ചെയ്യുമെന്നാണ് വിവരം.

നവാഗതനായ കബീർ പുഴമ്പുറം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഷ്ണുപ്രിയ സത്യൻ നായികയാവും. ഹസീബ് മേപ്പാട്ട് ആണ് നിർമ്മാതാവ്. ബിനേഷ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കും.

Exit mobile version