ജാതി അധിക്ഷേപം ഉണ്ടായിട്ടില്ല, ആരുടെയും പക്ഷം പിടിക്കാനും ഇല്ല; ബിനീഷ്- അനില്‍ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി ഫെഫ്ക

അനില്‍ ബിനീഷിനോട് ഖേദം പ്രകടപ്പിച്ചിട്ടുണ്ടെന്നും ഫെഫ്ക വ്യക്തമാക്കി

എറണാകുളം: ബിനീഷ് ബാസ്റ്റില്‍- അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ വിഷയത്തില്‍ ജാതി അധിക്ഷേപം ഉണ്ടായിട്ടില്ലെന്ന് ഫെഫ്ക. അനില്‍ ബിനീഷിനോട് ഖേദം പ്രകടപ്പിച്ചിട്ടുണ്ടെന്നും ഫെഫ്ക വ്യക്തമാക്കി. അതേസമയം തങ്ങള്‍ ആരുടെയും പക്ഷം പിടിക്കാന്‍ ഇല്ലെന്നും അനിലിന് ജാഗ്രത കുറവ് ഉണ്ടായിട്ടുണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. ഇന്ന് ഇരുവരെയും ഉള്‍പ്പെടുത്തി ഫെഫ്ക സമവായ ചര്‍ച്ച നടത്തിയിരുന്നു.

അതേസമയം അനില്‍ രാധാകൃഷ്ണന്‍ മേനോന്റെ സിനിമയില്‍ ഇനി അഭിനയിക്കില്ലെന്നാണ് ബിനീഷ് ബാസ്റ്റില്‍ വ്യക്തമാക്കിയത്.

കഴിഞ്ഞ വ്യാഴാഴ്ച പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു ബിനീഷിനെ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ അപമാനിച്ചത്. തന്റെ സിനിമയില്‍ അവസരം ചോദിച്ച് നടന്ന ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാനാവില്ലെന്ന് അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ പറഞ്ഞതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.

Exit mobile version