‘എന്നൈ നോക്കി പായും തോട്ട’; പുതിയ റിലീസ് തീയ്യതി പ്രഖ്യാപിച്ച് ഗൗതം വാസുദേവ് മേനോന്‍

ഈ മാസം 29ന് ചിത്രം തീയ്യേറ്ററുകളില്‍ എത്തുമെന്നാണ് ട്വിറ്ററിലൂടെ സംവിധായകന്‍ അറിയിച്ചത്

ചിത്രം പ്രഖ്യാപിച്ചത് മുതല്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഗൗതം വാസുദേവ് മേനോന്‍-ധനുഷ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ‘എന്നൈ നോക്കി പായും തോട്ട’. 2018 ല്‍ ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തിന്റെ റിലീസ് തീയ്യതി പലതവണ അണിയറ പ്രവര്‍ത്തകര്‍ മാറ്റിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഈ മാസം 29ന് ചിത്രം തീയ്യേറ്ററുകളില്‍ എത്തുമെന്നാണ് ട്വിറ്ററിലൂടെ സംവിധായകന്‍ അറിയിച്ചത്. സെപ്റ്റംബര്‍ 6, നവംബര്‍ 15 എന്നിവയായിരുന്നു നേരത്തേ പ്രഖ്യാപിച്ച ചിത്രത്തിന്റെ റിലീസ് തീയ്യതികള്‍. ചിത്രത്തിലെ പാട്ടുകള്‍ എല്ലാം ഇതിനോടകം തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നു.

2016ല്‍ ആരംഭിച്ച ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായത് 2018ലാണ്. ഗൗതം മേനോന്‍ ചിത്രത്തില്‍ ധനുഷ് ആദ്യമായിട്ടാണ് എത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. റൊമാന്റിക് ത്രില്ലര്‍ ചിത്രത്തില്‍ നായികയായി എത്തുന്നത് മേഘ ആകാശ് ആണ്.

Exit mobile version