ആരാധകര്‍ കാത്തിരുന്ന നിമിഷം; മാമാങ്കത്തിന്റെ ട്രെയിലര്‍ റിലീസ് തീയതി പ്രഖ്യാപിച്ചു

50 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എം പത്മകുമാര്‍ ആണ്

മമ്മൂട്ടി നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം ‘മാമാങ്ക’ത്തിന്റെ ട്രെയിലര്‍ തീയതി പ്രഖ്യാപിച്ചു. മാമാങ്ക’ത്തിന്റെ ട്രെയിലര്‍ ഒക്ടോബര്‍ രണ്ടിന് പുറത്തിറങ്ങും. വൈകിട്ട് നാലിനാണ് ട്രെയിലര്‍ യുട്യൂബില്‍ പ്രീമിയര്‍ ചെയ്യുക.
മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

50 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എം പത്മകുമാര്‍ ആണ്. മമ്മൂട്ടിക്കൊപ്പം പ്രാചി തെഹ്ലാന്‍, ഉണ്ണി മുകുന്ദന്‍, അനു സിത്താര തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്.

ഛായാഗ്രഹണം മനോജ് പിള്ള. എഡിറ്റിംഗ് രാജ മുഹമ്മദ്. സംഘട്ടനം ശ്യാം കൗശലും നിര്‍വഹിച്ചിരിക്കുന്നു. നവംബര്‍ 21ന് ചിത്രം പ്രദര്‍ശനത്തിനെത്തും

Exit mobile version