കണ്ണാടിയില്‍ പോയി നിന്റെ മുഖം നോക്കടാ, പട്ടി പോലും തിരിഞ്ഞ് നോക്കില്ല; ചിത്രത്തിന് താഴെ വന്ന മോശം കമന്റിന് ചുട്ട മറുപടി നല്‍കി ഖുശ്ബു

സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ തമിഴ് നടിയാണ് ഖുശ്ബു. സിനിമക്ക് പുറമെ രാഷ്ട്രീയ മേഘലയിലും താരം സജ്ജീവമാണ്. സമൂഹ ചര്‍ച്ചാ വിഷയത്തിലും ഖുശ്ബു തന്റേതായ നിലപാട് അറിയിക്കാറുണ്ട്. ഇപ്പോള്‍ ദീപാവലി ദിനത്തില്‍ മകള്‍ക്കൊപ്പം എടുത്ത ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. എന്നാല്‍ ചിത്രത്തിന് താഴെ ചില മോശം കമന്റുകളാണ് വന്നത്. ഇതിന് ചുട്ട മറുപടിയാണ് ഖുശ്ബു കൊടുത്തത്.

മകള്‍ അനന്ദിത സുന്ദറിനൊപ്പമുള്ള ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. ചിത്രത്തിന് തഴെ അശ്ലീല ചുവയുള്ള കമന്റുമായി വന്നയാള്‍ക്ക് തക്കതായ മറുപടിയാണ് ഖുശ്ബു കൊടുത്തത്. ട്വിറ്ററില്‍ തന്നെയാണ് ഖുശ്ബു അയാള്‍ക്ക് മറുപടി നല്‍കിയത്. ട്വിറ്ററിലെ അശ്ലീല കമന്റും അയാളുടെ അക്കൗണ്ടും പിന്‍വലിക്കപ്പെട്ടു. എന്നാല്‍ താരത്തിന്റെ മറുപടി ഇപ്പോഴും വൈറലാവുകയാണ്. ‘ആദ്യം നിന്റെ മുഖം പോയി കണ്ണാടിയില്‍ നോക്കടാ. പട്ടി പോലും തിരിഞ്ഞ് നോക്കില്ല’ ഇങ്ങനെയാണ് ഖുശ്ബു ട്വിറ്ററില്‍ കുറിച്ചത്.

Exit mobile version