‘എരിയുമീ ചുടു വേനലില്‍’; യൂട്യൂബില്‍ ഹിറ്റായി ജ്യോത്സനയുടെ മ്യൂസിക്കല്‍ ആല്‍ബം

വിനയ് ശശികുമാറിന്റെ വരികള്‍ക്ക് ജ്യോത്സന തന്നെയാണ് ഈണം പകര്‍ന്നിരിക്കുന്നത്

ഗായിക ജ്യോത്സനയുടെ ഏറ്റവും പുതിയ മ്യൂസിക്കല്‍ ആല്‍ബം യുട്യൂബിലെ ഹിറ്റ്‌ലിസ്റ്റില്‍. ‘എരിയുമീ ചുടു വേനലില്‍’എന്ന് തുടങ്ങുന്ന ഗാനമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വിനയ് ശശികുമാറിന്റെ വരികള്‍ക്ക് ജ്യോത്സന തന്നെയാണ് ഈണം പകര്‍ന്നിരിക്കുന്നത്.

എന്‍സോ, കിങ്സൂയി എന്ന ജാപ്പനീസ് ആശയങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഗാനം നിര്‍മിച്ചിരിക്കുന്നത്. പാട്ടിന്റെ വീഡിയോയിലും ജ്യോത്സന തന്നെയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജ്യോത്സന ഗാനം ആലപിക്കുന്ന രീതിയിലാണ് ആല്‍ബത്തിന്റെ ചിത്രീകണം.

ഗില്‍ബര്‍ട്ട് സേവ്യര്‍ ആണ് ആല്‍ബത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. വീഡിയോ കണ്ട് ചിലര്‍ ജ്യോത്സനെയെ ‘ആഞ്ജലീന ജോളിയുമായി താരതമ്യപ്പെടുത്തിയിട്ടുമുണ്ട്. നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ കമന്റ് ചെയ്തത്.

Exit mobile version