”സാന്‍ഡ് കി ആങ്ക്’ കണ്ട് അമ്മ പറഞ്ഞത് നീ അഭിനയിക്കാന്‍ ഒക്കെ പഠിച്ചുവല്ലേ എന്ന്’; സന്തോഷം പങ്കുവെച്ച് തപ്‌സി പന്നു

ചിത്രത്തില്‍ ഷാര്‍പ്പ് ഷൂട്ടറായ ചന്ദ്രോ ആയാണ് താരം എത്തുന്നത്

തപ്സി പന്നു കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ‘സാന്‍ഡ് കി ആങ്ക്’. ചിത്രത്തില്‍ ഷാര്‍പ്പ് ഷൂട്ടറായ ചന്ദ്രോ ആയാണ് താരം എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ തന്റെ അഭിനയത്തെ കുറിച്ച് അമ്മ പറഞ്ഞ കാര്യങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരമിപ്പോള്‍. ട്വിറ്ററിലൂടെ ആണ് താരം ഈ സന്തോഷം പങ്കുവെച്ചത്.

‘അമ്മയ്‌ക്കൊപ്പം ഞാന്‍ സിനിമ കണ്ടു. ചിത്രം കണ്ടതിന് ശേഷം അമ്മ പറഞ്ഞത് നീ അഭിനയിക്കാന്‍ ഒക്കെ പഠിച്ചുവല്ലേ എന്നാണ്. വളരെ കുറച്ച് മാത്രം വാക്കുകള്‍ ഉപയോഗിക്കുന്നവരാണ് അവര്‍. തീര്‍ച്ചയായും നിങ്ങള്‍ക്ക് എല്ലാവര്‍ക്കും നിങ്ങളുടെ അമ്മയ്‌ക്കൊപ്പം പോയി ഈ സിനിമ കാണാം’ എന്നാണ് തപ്‌സി ട്വിറ്ററില്‍ കുറിച്ചത്.


ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇന്ത്യയിലെ പ്രായം കൂടിയ ഷാര്‍പ്പ് ഷൂട്ടറായ ചന്ദ്രോയുടെയും പ്രകാശിയുടെയും കഥയാണ് ചിത്രം പറയുന്നത്. ഷാര്‍പ്പ് ഷൂട്ടറായ പ്രകാശിയുടെ വേഷത്തിലെത്തുന്നത് ഭൂമി പെഡ്നേകറാണ്. ദീപാലവിക്ക് ചിത്രം തീയ്യേറ്ററുകളിലെത്തും.

Exit mobile version