പൊട്ടിച്ചിരിപ്പിച്ച് ‘ബാല’യുടെ ട്രെയിലര്‍

കഷണ്ടി കാരണം വിവാഹം നടക്കാതിരിക്കുകയും പിന്നീട് വിഗ്ഗ് വെച്ച് വിവാഹം നടക്കുന്നതും തുടര്‍ന്ന് ഉണ്ടാവുന്ന രസകരമായ സംഭവങ്ങളാണ് പുറത്തുവിട്ട ട്രെയിലറില്‍ കാണിച്ചിരിക്കുന്നത്

ബോളിവുഡില്‍ എന്നും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ഒരു താരമാണ് ആയുഷ്മാന്‍ ഖുറാന. താരത്തിന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഇത്തവണയും ഏറെ വ്യത്യസ്തമായ കഥാപാത്രവുമായിട്ടാണ് താരത്തിന്റെ വരവ്.

കഷണ്ടിയുള്ള ഒരു യുവാവിന്റെ പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. കഷണ്ടി കാരണം വിവാഹം നടക്കാതിരിക്കുകയും പിന്നീട് വിഗ്ഗ് വെച്ച് വിവാഹം നടക്കുന്നതും തുടര്‍ന്ന് ഉണ്ടാവുന്ന രസകരമായ സംഭവങ്ങളാണ് പുറത്തുവിട്ട ട്രെയിലറില്‍ കാണിച്ചിരിക്കുന്നത്.

അമര്‍ കൗശിക് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഭൂമി പട്‌നേക്കര്‍, യാമി ഗൗതം എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. നവംബര്‍ ഏഴിനാണ്
ചിത്രം തീയ്യേറ്ററുകളില്‍ എത്തുന്നത്.

Exit mobile version