‘മഞ്ജു വാര്യരുടെ ആദ്യ തമിഴ് സിനിമ ഗംഭീരമായി, അസ്സലായി അഭിനയിച്ചിരിക്കുന്നു’; ‘അസുരനെ’കുറിച്ച് ഭാഗ്യലക്ഷ്മി

എന്നും താന്‍ ഒരു നല്ല നടിയാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് മഞ്ജു ചിത്രത്തില്‍ കാഴ്ചവെച്ചതെന്നും കന്മദത്തിലെ കഥാപാത്രത്തെ ഓര്‍മ്മ വന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

മലയാളത്തിന്റെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെ ആദ്യ തമിഴ് ചിത്രമാണ് ‘അസുരന്‍’. തീയ്യേറ്ററുകളിലെത്തിയ ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയിരിക്കുന്നത്. വെട്രിമാരന്‍-ധനുഷ് കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ചിത്രത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി.

മഞ്ജു വാര്യരുടെ ആദ്യ സിനിമ ഗംഭീരമായെന്നും അവര്‍ അസ്സലായി അഭിനയിച്ചിരിക്കുന്നു എന്നുമാണ് ഭാഗ്യലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചത്. എന്നും താന്‍ ഒരു നല്ല നടിയാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് മഞ്ജു ചിത്രത്തില്‍ കാഴ്ചവെച്ചതെന്നും കന്മദത്തിലെ കഥാപാത്രത്തെ ഓര്‍മ്മ വന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ധനുഷിന്റെ അഭിനയം അദ്ഭുതപ്പെടുത്തിയെന്നും ഭാഗ്യലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചു.

ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

അസുരന്‍,മഞ്ജു വാര്യരുടെ ആദ്യ തമിഴ് സിനിമ ഗംഭീരമായി.അസ്സലായി അഭിനയിച്ചിരിക്കുന്നു.രൂപവും ഭാവവും തിരുനെല്‍വേലി ഭാഷയും(സ്വന്തം ശബ്ദത്തില്‍)എന്നും ഞാന്‍ ഒരു നല്ല നടിയാണെന്ന് തെളിയിക്കുന്ന പ്രകടനം..കന്മദ ത്തിലെ കഥാപാത്രത്തെ ഓര്‍മ്മ വന്നു.എടുത്ത് പറയേണ്ട നിരവധി അസാദ്ധ്യമായ മുഹൂര്‍ത്തങ്ങള്‍ ഉണ്ട്.സസ്‌പെന്‍സ് കളയുന്നില്ല.ധനൂഷ് എന്തൊരു നടനാണപ്പാ അത്ഭുതപ്പെടുത്തുന്നു. കഥാപാത്രമായി ജീവിക്കുക എന്നൊക്കെ പറയുന്ന പ്രകടനം.രണ്ട് കാലഘട്ടം അസാദ്ധ്യം.വെട്രിമാറന്‍, ധനുഷ്, മഞ്ജു വാര്യര്‍

Exit mobile version