‘ഇയാള്‍ നിങ്ങളുടെ ഹൃദയം കവരും’; ‘നിശ്ശബ്ദ’ത്തിലെ മാധവന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

ഇയാള്‍ നിങ്ങളുടെ ഹൃദയം കവരും എന്ന അടിക്കുറിപ്പോടെ ആണ് സംവിധായകന്‍ ഹേമന്ത് മധുകര്‍ താരത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടത്

അനുഷ്‌ക ഷെട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘നിശ്ശബ്ദം’. നേരത്തേ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും അനുഷ്‌കയുടെ ലുക്കും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. അത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിലെ നായക കഥാപാത്രം ചെയ്യുന്ന മാധവന്റെ ലുക്കും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഇയാള്‍ നിങ്ങളുടെ ഹൃദയം കവരും എന്ന അടിക്കുറിപ്പോടെ ആണ് സംവിധായകന്‍ ഹേമന്ത് മധുകര്‍ താരത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടത്. ആന്റണി എന്ന സെലിബ്രിറ്റി സംഗീതജ്ഞനായാണ് താരം ചിത്രത്തിലെത്തുന്നത്.

ഹേമന്ത് മധുകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശാലിനി പാണ്ഡേ, അഞ്ജലി എന്നിവരാണ് മറ്റ് താരങ്ങള്‍. ഇവരെ കൂടാതെ ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ത്രില്ലര്‍ ചിത്രമായ ‘നിശ്ശബ്ദം’ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. യുഎസ്സില്‍ ആണ് ചിത്രം ഭുരിഭാഗവും ചിത്രീകരിച്ചത്.

Exit mobile version