മണ്‍ചട്ടിയില്‍ നിന്നും പഴങ്കഞ്ഞി കോരി കുടിക്കുന്നതിന്റെ രസം വേറെ തന്നെയാ; റിമിയുടെ പുതിയ ചിത്രം വൈറല്‍

മലയാളത്തിലെ ഒരു യുവ ഗായികമാണ് റിമി ടോമി. പാട്ടിന്റെ റാണി ആണെങ്കിലും അഭിനയവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച താരമാണ് റിമി. നിരവധി സ്റ്റേജ് പരിപാടിയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചിട്ടുണ്ട് താരം. ഇതിനാല്‍ തന്നെ റിമിക്ക് ആരാധകരും ഏറെയാണ്. ഇപ്പോള്‍ തനിനാടന്‍ ഭക്ഷണം കഴിക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് റിമി.

ഹോട്ടലില്‍ നിന്നുള്ള ഫോട്ടോയാണ് റിമി ടോമി പങ്കുവച്ചിരിക്കുന്നത്. മണ്‍ചട്ടിയില്‍ കൈകൊണ്ട് പഴങ്കഞ്ഞി കോരി കുടിക്കുന്ന ചിത്രമാണ് റിമി പോസ്റ്റ് ചെയ്തത്.

ഇടയ്ക്ക് ഒരു പഴങ്കഞ്ഞിയൊക്കെ ആകാം എന്നാണ് റിമി ടോമി ഫോട്ടോയ്ക്ക് അടിക്കുറിപ്പ് എഴുതിയിരിക്കുന്നത്. മംഗലാപുരത്തെ കാന്താരി എന്ന ഹോട്ടലില്‍ നിന്നുള്ളതാണ് ഫോട്ടോ. നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റും ലൈക്കുമായി രംഗത്ത് എത്തിയിരിക്കുന്നത്.

Exit mobile version