‘ഞാനും നിന്റെ അമ്മയും നിന്നെ സ്‌ക്രീനില്‍ കാണുന്നതില്‍ ഏറെ അഭിമാനിക്കുന്നു, പ്രത്യേകിച്ച് മലയാളത്തില്‍’; മകള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രിയദര്‍ശന്‍

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കല്യാണി നായികയായി എത്തുന്നത്

തെലുങ്കില്‍ നായികയായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച കല്യാണി പ്രിയദര്‍ശന്‍ മലയാളത്തില്‍ നായികയായി എത്തുകയാണ്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കല്യാണി നായികയായി എത്തുന്നത്. മലയാള സിനിമയില്‍ നായികയായി എത്തുന്ന മകള്‍ക്ക് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് അച്ഛന്‍ പ്രിയദര്‍ശന്‍. ഫേസ്ബുക്കിലൂടെ ആണ് അദ്ദേഹം മകള്‍ക്ക് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

‘എന്റെ മകള്‍ കല്യാണിയുടെ ആദ്യ മലയാള ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. എല്ലാ മാതാപിതാക്കളും അവരുടെ മക്കളുടെ വിജയം കാണുന്നതില്‍ ഏറെ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യും. ഞാനും നിന്റെ അമ്മയും നിന്നെ സ്‌ക്രീനില്‍ കാണുന്നതില്‍ ഏറെ അഭിമാനിക്കുന്നു, പ്രത്യേകിച്ച് മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒപ്പം. അനൂപ് സത്യന്റെ ആദ്യ ചിത്രത്തിന് എന്റെ ആശംസകള്‍’ എന്നാണ് പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായിക ആയിട്ടാണ് കല്യാണി എത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്.
ദുല്‍ഖറിന്റെ ‘വേ ഫെയറര്‍ ഫിലിംസ്’ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Exit mobile version