തകര്‍പ്പന്‍ ഡാന്‍സുമായി രാജ്കുമാര്‍, വീഡിയോ വൈറല്‍

നടന്‍ രാജ്കുമാര്‍ റാവിന്റെ നൃത്തചുവടുകളോട്കൂടിയ വീഡിയോ വൈറലാവുന്നു. ഒരു ടെലിവിഷന്‍ പ്രോഗ്രാമിനിടെയായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ ഡാന്‍സ്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. നിഷ് പോള്‍ അവതാരകനാകുന്ന ടിവി ഷോയിലാണ് രാജ്കുമാര്‍ പങ്കെടുത്തത്.

വിദ്യാ ബാലന്‍ നായികയായ ഭൂല്‍ ഭുലയ്യയിലെ പാട്ടിന് അനുസരിച്ചായിരുന്ന താരത്തിന്റെ ഡാന്‍സ്. ഇതിന്റെ വീഡിയോ ചുരുക്കം സമയം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയിരിക്കുകയാണ്.

ഒരു ബോഡിസ്യൂട്ട് ധരിച്ചാണ് രാജ്കുമാര്‍ റാവു വീഡിയോയില്‍ ഉള്ളത്. വളരെ രസകരമായ ചുവടുകളോടെയാണ് രാജ്കുമാര്‍ റാവു നൃത്തംവയ്ക്കുന്നത്. ഈ വീഡിയോ നടന്‍ തന്നെയാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

Exit mobile version