പിള്ളേരുടെ ഒരു ഭാഗ്യം; വാഗമണിലേക്കുള്ള യാത്രക്കിടെ ചാക്കോച്ചന് വഴിയില്‍ നിന്നും കിട്ടിയതാണ് ഇവരെ

മലയാളികളുടെ ഇഷ്ടതാരമാണ് കുഞ്ചാക്കോബോബന്‍. താരത്തിന് അന്നും ഇന്നും ആരാധകര്‍ ഏറെയാണ്. ആരാധകരോടുള്ള താരത്തിന്റെ സമീപനമാണ് ഇതിന് കാരണവും. ഇപ്പോള്‍ രണ്ട് കുട്ടികള്‍ക്കൊപ്പമുള്ള പുതിയൊരു ചിത്രമാണ് താരം പങ്കുവെച്ചത്.

വാഗമണിലേക്ക് പോവും വഴിയില്‍ നിന്നും കിട്ടിയതാണ് ഇവരെ. വണ്ടിക്ക് കൈ കാണിച്ച രണ്ട് കുട്ടികളെ ചാക്കോച്ചന്‍ കാറില്‍ കയറ്റുകയായിരുന്നു. സന്തോഷവാന്‍മാരായിരിക്കുന്ന കുട്ടികള്‍ക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റയില്‍ പങ്ക് വച്ച് താരം കുറിച്ചതിങ്ങനെ… വാഗമണിലേക്കുള്ള വഴിയില്‍ വച്ച് രണ്ട് കുറുമ്പന്‍മാര്‍ക്ക് ലിഫ്റ്റ് കൊടുത്തു. ദേ ഈ കൂട്ടത്തിലെ ഒരു കുറുമ്പന്‍ പറയുന്നത് മറ്റവന്‍ റോമിയോ ആണെന്നാണ്. ആരാണ് ശരിക്കും റോമിയോ എന്ന് നിങ്ങള്‍ കണ്ടെത്തൂ’ എന്നായിരുന്നു കുറിപ്പ്.

ചിത്രത്തിന് താഴെ ചിരിപ്പിക്കുന്ന കമന്റുകളാണ് അധികവും.’ നമ്മളൊക്കെ എവിടൊക്കെയോ പോകുന്നു. വരുന്നതോ പാണ്ടി ലോറി. പിള്ളേരുടെ ഒക്കെ ഒരു ഭാഗ്യമെന്നായിരുന്നു ഒരു ആരാധികയുടെ കമന്റ്. ഇങ്ങനെ വളരെ രസകരമായ കമന്റുകളാണ് ചിത്രത്തിന് താഴെ വന്നത്.

Exit mobile version