വീണ്ടും പോലീസ് വേഷത്തില്‍ റാണി മുഖര്‍ജി; ആരാധകരെ ആവേശത്തിലാക്കി ‘മര്‍ദാനി 2’ ടീസര്‍

2014 ല്‍ തീയ്യേറ്ററുകളിലെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം 'മര്‍ദാനി'യുടെ രണ്ടാം ഭാഗമാണിത്

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം ഗംഭീര ചിത്രവുമായി ബോളിവുഡ് സുന്ദരി റാണി മുഖര്‍ജി. താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മര്‍ദാനി 2’വിന്റെ ടീസര്‍ പുറത്തുവിട്ടു. യാഷ് രാജ് ഫിലിംസ് ട്വിറ്ററിലൂടെ ആണ് ടീസര്‍ പുറത്തുവിട്ടത്.

2014 ല്‍ തീയ്യേറ്ററുകളിലെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ‘മര്‍ദാനി’യുടെ രണ്ടാം ഭാഗമാണിത്. ആദ്യം ഭാഗം ഒരുക്കിയ പ്രദീപ് സര്‍ക്കാര്‍ തന്നെയാണ് മര്‍ദാനി 2 വിന്റെയും സംവിധായകന്‍. ഗോപി പുത്രനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മനുഷ്യക്കടത്തിന് എതിരെ പോരാടുന്ന ശിവാനി ശിവജി എന്ന പോലീസ് ഉദ്യോഗസ്ഥയായിട്ടാണ് റാണി മുഖര്‍ജി ചിത്രത്തില്‍ എത്തുന്നത്. ഡിസംബര്‍ പതിമൂന്നിന് ചിത്രം തീയ്യേറ്ററുകളിലെത്തും. താരത്തിന്റെ ഗംഭീര തിരിച്ചുവരവ് ആയിരിക്കും ഈ ചിത്രം എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Exit mobile version