ദീപിക-രണ്‍വീര്‍ സ്വപ്‌ന വിവാഹത്തിന് കിടിലന്‍ സര്‍പ്രൈസ് സമ്മാനം നല്‍കി ഫറാ ഖാന്‍!

വേറിട്ടൊരു മൊമന്റോയാണ് ഫറാഖാന്‍ താരദമ്പതികള്‍ക്കായി സമ്മാനിക്കുന്നത്.

ആരാധകരുടെ പ്രിയ താരജോഡികളായ താരജോഡികളായ ദീപിക പദുകോണ്‍- രണ്‍വീര്‍ സിങ്ങ് വിവാഹത്തിന് സുഹൃത്തും സംവിധായികയുമായ ഫറാ ഖാന്‍ നല്‍കിയ വിവാഹസമ്മാനമാണ് ഇപ്പോള്‍ വാര്‍ത്തയാവുന്നത്. പരസ്പരം കൈകോര്‍ത്തു കൊണ്ടുള്ള ‘ദീപ് വീര്‍’ ജോഡികളുടെ കൈകളുടെ വേറിട്ടൊരു മൊമന്റോയാണ് ഫറാഖാന്‍ താരദമ്പതികള്‍ക്കായി സമ്മാനിക്കുന്നത്.

സിനിമയില്‍ ദീപികയുടെ ഗുരു സ്ഥാനീയയാണ് ഫറാ ഖാന്‍. ഫറാ ഖാന്റെ ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെയായിരുന്നു ദീപികയുടെ സിനിമാ അരങ്ങേറ്റം. അന്നു മുതല്‍ ഇരുവരും പ്രിയ സുഹൃത്തുക്കളാണ്.

ഫറാ ഖാനു വേണ്ടി ഈ പേഴ്സണലൈസ്ഡ് ഹാന്‍ഡ് ഇംപ്രെഷന്‍ ഡിസൈന്‍ ചെയ്ത് നല്‍കിയിരിക്കുന്നത് ലൈഫ്- കാസ്റ്റിംഗ് ആര്‍ട്ടിസ്റ്റായ ഭാവ്ന ജസ്രയാണ്.

കാസ്റ്റിംഗ് ഇംപ്രെഷന്‍ ആര്‍ട്ടിലൂടെ സ്വര്‍ണം, വെള്ളി, വെങ്കലം പോലുളള മെറ്റലുകളില്‍ കൈകളുടെയും കാലുകളുടെയും ഇംപ്രെഷന്‍ പതിപ്പിച്ച് അവയെ മനോഹരമായ ഓര്‍മ്മശില്പങ്ങളാക്കി മാറ്റുകയാണ് ചെയ്യുന്നത്.

കപില്‍ ദേവ്, ഇമ്രാന്‍ ഖാന്‍, അര്‍ജുന രണതുങ്ക, മഹേന്ദ്രസിങ്ങ് ധോണി എന്നിവര്‍ക്കൊക്കെ ഇത്തരം കാസ്റ്റിംഗ് ആര്‍ട്ടുകള്‍ നിര്‍മ്മിച്ചുകൊടുത്ത ആര്‍ട്ടിസ്റ്റ് കൂടിയാണ് ഭാവ്ന ജസ്ര.

മുംബൈ പ്രഭാദേവി ഇന്‍ഡസ്ട്രയില്‍ എസ്റ്റേറ്റില്‍ ഫസ്റ്റ് ഇംപ്രെഷന്‍ എന്ന സ്ഥാപനം നടത്തി വരികയാണ് ഭാവ്ന.

Exit mobile version