ആരാധകരെ ആവേശത്തിലാക്കി ‘ജല്ലിക്കട്ട്’ ട്രെയിലര്‍; യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമത്

ടൊറന്റോ ചലച്ചിത്രമേളയിലാണ് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നത്

ടീസറിന് പിന്നാലെ ആരാധകരെ ആവേശത്തിലാക്കി ‘ജല്ലിക്കട്ട്’ ട്രെയിലര്‍. ചിത്രം പ്രഖ്യാപിച്ചത് മുതല്‍ ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ജല്ലിക്കട്ട്’. ചിത്രത്തിന്റെ സ്വഭാവം വിളിച്ചുപറയുന്ന ട്രെയിലറാണ് പുറത്ത് എത്തിയിരിക്കുന്നത്.

ഈമയൗവിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍, ശാന്തി ബാലചന്ദ്രന്‍, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ടൊറന്റോ ചലച്ചിത്രമേളയിലാണ് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നത്. മേളയില്‍ ചിത്രത്തിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്.

എസ് ഹരീഷിന്റെ ‘മാവോയിസ്റ്റ്’ എന്ന കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ലിജോ ജോസ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസ് ആണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്.

Exit mobile version