വീഡിയോ ബ്ലോഗുമായി രഞ്ജിനി ഹരിദാസ് എത്തുന്നു

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന മലയാളം റിയാലിറ്റി ഷോയിലെ അവതാരക രംഗത്തിലൂടെ ശ്രദ്ധിക്കപ്പെട്ട
താരമാണ് രഞ്ജിനി ഹരിദാസ്. ആളുകളെ കൈയ്യില്‍ എടുക്കാന്‍ ഒരു പ്രത്യേക മിടുക്ക് രഞ്ജിനിക്കുണ്ട്. ഇതിനാല്‍ തന്നെ താരത്തിന് ആരാധകരും നിരവധിയാണ്.

പലപ്പോഴും പൊതുസമൂഹത്തില്‍ നടക്കുന്ന ചില സംഭവവികാസങ്ങളിലും രഞ്ജിനി അഭിപ്രായം അറിയിക്കാറുണ്ട്. ഇത്തരത്തില്‍ അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞതിന്റെ പേരില്‍ രഞ്ജിനി വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ യുട്യൂബിലൂടെ സ്വന്തം വീഡിയോ-ബ്ലോഗ് തുടങ്ങാനുള്ള ഒരുക്കത്തിലാണ് രഞ്ജിനി.
ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു ടീസറിലൂടെയാണ് രഞ്ജിനി ആരാധകരെ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ വ്ളോഗിലൂടെ പരാമര്‍ശിക്കാനിരിക്കുന്ന വിഷയങ്ങളെക്കുറിച്ച് രഞ്ജിനി കൃത്യമായൊന്നും പറഞ്ഞിട്ടില്ല. ‘ചിലത് സംഭവിക്കാനിരിക്കുന്നു, ഉടന്‍ വരും.. കാത്തിരിക്കുക’, എന്നാണ് ടീസറിനൊപ്പം രഞ്ജിനി കുറിച്ചത്. എന്നാല്‍ ഒപ്പം ഷെയര്‍ ചെയ്തിരിക്കുന്ന ടാഗുകളില്‍ നിന്ന് യാത്രയ്ക്ക് പ്രാധാന്യമുള്ള വീഡിയോ ബ്ലോഗ് ആയിരിക്കാം രഞ്ജിനിയുടേതെന്ന് വേണമെങ്കില്‍ ഊഹിക്കാം.

2000ലെ മിസ് കേരള ആയിരുന്നു രഞ്ജിനി ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന മലയാളം റിയാലിറ്റി ഷോയിലെ അവതാരക ആയിരുന്നു. ബിഗ് ബോസ്സ് മലയാളം സീസണ്‍ 1ലെ മത്സരാര്‍ത്ഥിയും കൂടിയായിരുന്നു താരം.

Exit mobile version