മലയാളസിനിമയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരും തമിഴ് നടന്‍ ധനുഷും ഒന്നിക്കുന്ന ചിത്രം അസുരനിലെ പുതിയ ഗാനം റിലീസ് ചെയ്തു

മഞ്ജു വാര്യര്‍ ആദ്യമായി തമിഴകത്ത് എത്തുന്ന ചിത്രമാണ് അസുരന്‍. ചിത്രത്തിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ റിലീസ് ചെയ്തു. ‘യെന്‍ മിനുക്കി…’ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ഏക്‌നാഥ് ആണ്.

ജിവി പ്രകാശ് ഈണം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് തേജയ് അരുണാചലവും ചിന്‍മയിയും ചേര്‍ന്നാണ്. ഗാനം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചു കഴിഞ്ഞു. ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

ചിത്രത്തില്‍ മണിമേഖലൈ എന്ന കഥാപാത്രമായാണ് മഞ്ജു വാര്യര്‍ അഭിനയിക്കുന്നത്. ധനുഷ് ഇരട്ടവേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത്. രാജദേവര്‍ എന്ന അച്ഛന്‍ കഥാപാത്രമായും കാളി മകന്‍ എന്ന കഥാപാത്രവുമായാണ് ധനുഷ് ചിത്രത്തിലുള്ളത്. അഞ്ചു പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള കഥയാണ് ചിത്രം പറയുന്നത്.

Exit mobile version