‘ഹായ് ജീൻ, എന്നെ സ്‌നേഹിക്കുന്നതിന് നന്ദി’യെന്ന് പിവി സിന്ധു; ജീനിനെ കൂടുതൽ സ്‌നേഹിക്കുന്നത് താനെന്ന് ആസിഫ് അലി

ൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന പുതിയ വീഡിയോയിലാണ് പിവി സിന്ധു പ്രത്യക്ഷപ്പെട്ടത്.

സംവിധായകൻ ലാൽ ജൂനിയറാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ താരം. ഇന്ത്യയുടെ അഭിമാനമായ ബാഡ്മിന്റൺ താരം പിവി സിന്ധു സ്‌നേഹാന്വേഷണങ്ങൾ വീഡിയോ രൂപത്തിൽ അയച്ച വിവരം പങ്കുവെച്ചതോടെയാണ് സോഷ്യൽമീഡിയ ഒന്നടങ്കം അമ്പരന്നത്. ജീൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന പുതിയ വീഡിയോയിലാണ് പിവി സിന്ധു പ്രത്യക്ഷപ്പെട്ടത്. ജീനിനായുള്ള സിന്ധുവിന്റെ ഒരു വീഡിയോ സന്ദേശമായിരുന്നു അത്.

സ്നേഹാന്വേഷണങ്ങൾ പങ്കുവെക്കുന്ന സിന്ധു, ‘ഹായ് ജീൻ.. താങ്കൾ എന്നെ വളരെയധികം സ്നേഹിക്കുന്നുവെന്ന് താങ്കളുടെ ഒരു ബന്ധു പറഞ്ഞ് ഞാൻ അറിഞ്ഞു.. വളരെയധികം നന്ദി.. സന്തോഷം.. ജീവിതത്തിൽ എല്ലാവിധ ആശംസകളും..’ എന്നാണ് വീഡിയോയിൽ പറയുന്നത്.

‘എന്നെ സ്നേഹിക്കുന്നത് ആരെന്ന് കാണൂ’ എന്ന അടിക്കുറിപ്പോടെയാണ് ജീൻ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഉടനെ പോസ്റ്റിനു താഴെ കമന്റുമായി നടൻ ആസിഫ് അലിയെത്തി. ‘ജീൻ ലാൽ.. നിന്നെ ഞാനാണ് അതിലും കൂടുതൽ സ്നേഹിക്കുന്നത് എന്നാണ് ആസിഫിന്റെ തകർപ്പൻ കമന്റ്.

Exit mobile version