ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ‘ആദിത്യ വര്‍മ്മ’യിലെ ആദ്യ ഗാനമെത്തി

തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ വിജയ് ദേവരകൊണ്ട നായകനായി എത്തിയ ഹിറ്റ് ചിത്രം 'അര്‍ജുന്‍ റെഡ്ഡി'യുടെ തമിഴ് റീമേക്ക് ആണ് 'ആദിത്യ വര്‍മ്മ'

തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രമിന്റെ അരങ്ങേറ്റ ചിത്രമായ ‘ആദിത്യ വര്‍മ്മ’യിലെ ആദ്യ ഗാനമെത്തി. ചിത്രം പ്രഖ്യാപിച്ചത് മുതല്‍ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. പുറത്തുവിട്ട ആദിത്യ വര്‍മ്മയിലെ ഗാനം യൂട്യൂബ് ട്രെന്‍ഡിങിലും ഇടം നേടി.

ഗാനത്തിന്റെ വരികള്‍ എഴുതിയതും സംഗീതം പകര്‍ന്നതും രാധന്‍ ആണ്. സിദ് ശ്രീറാം ആണ് ഗാനം ആലപിച്ചിരിക്കുന്നത്. തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ വിജയ് ദേവരകൊണ്ട നായകനായി എത്തിയ ഹിറ്റ് ചിത്രം ‘അര്‍ജുന്‍ റെഡ്ഡി’യുടെ തമിഴ് റീമേക്ക് ആണ് ‘ആദിത്യ വര്‍മ്മ’.

അര്‍ജുന്‍ റെഡ്ഡിയുടെ സഹസംവിധായകനായിരുന്നു ഗിരീസായ ആണ് ചിത്രം തമിഴില്‍ സംവിധാനം ചെയ്തിരിക്കുന്നത്. നേരത്തെ ‘വര്‍മ്മ’ എന്ന പേരില്‍ ഇതേ ചിത്രം ബാല സംവിധാനം ചെയ്തിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ഫൈനല്‍ കോപ്പിയില്‍ നിര്‍മ്മാതാക്കള്‍ തൃപ്തരല്ലാത്തതിനെ തുടര്‍ന്ന് ചിത്രം വീണ്ടും ഷൂട്ട് ചെയ്യുകയായിരുന്നു. ഇ 4 എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version