ഷെയിന്‍ നിഗം തമിഴിലേക്ക്; അരങ്ങേറ്റം സീനു രാമസാമി ചിത്രത്തിലൂടെ

മലയാളത്തിലെ യുവതാര നിരയില്‍ ശ്രദ്ധേയനായ ഷെയിന്‍ നിഗം തമിഴ് സിനിമയിലേക്ക് ചേക്കേറുന്നു. തമിഴിലെ പ്രശസ്ത സംവിധായകന്‍ സീനു രാമസാമിയുടെ ചിത്രത്തിലൂടെ ആണ് ഷെയിന്റെ തമിഴ് അരങ്ങേറ്റം.
ഈ വര്‍ഷം അവസാനമായിരിക്കും ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുക.

കഥ കേട്ടയുടന്‍ ഷെയിന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതിക്കുകയായിരുന്നു. സിനിമയെ കുറിച്ചോ ചിത്രത്തിലെ മറ്റ് താരങ്ങളെകുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ‘ഓള്’ ആണ് ഷെയ്നിന്റേതായി അവസാനം തീയേറ്ററുകളിലെത്തിയ ചിത്രം. ‘വലിയ പെരുന്നാള്‍’, ജീവന്‍ ജോജോയുടെ ‘ഉല്ലാസം’ എന്നിവയാണ് ഷെയ്നിന്റേതായി ഇനി തീയേറ്ററുകളില്‍ എത്താനുള്ള ചിത്രങ്ങള്‍.

വിജയ് സേതുപതി നായകനായി എത്തുന്ന ‘മാമനിതന്‍’ എന്ന ചിത്രമാണ് സീനു രാമസാമിയുടെ തീയ്യേറ്ററുകളിലെത്തുന്ന ചിത്രം.

Exit mobile version