ഡബ്ല്യുസിസി വന്നതിനുശേഷം മലയാള സിനിമയില്‍ സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്നാണ് പലരുടെയും അഭിപ്രായമെന്ന് നടി മാലാ പാര്‍വതി

ഡബ്ല്യുസിസി വന്നതിന് ശേഷം സിനിമാ സെറ്റിലിരുന്ന് തമാശം പറയാന്‍ പോലും പലര്‍ക്കും ദൈര്യമില്ലെന്ന് മാലാ പാര്‍വതി. ഡബ്ല്യുസിസിയുടെ വരവ് പലരുടെയും അഭിപ്രായ സ്വതന്ത്ര്യത്തെ ബാധിച്ചെന്നും സ്വതന്ത്രമായി ഇടപെടാനുമൊക്കെയുള്ള ധൈര്യം ഇല്ല എന്ന് പൊതുവെ ആള്‍ക്കാര്‍ പറയുന്നത് താന്‍ കേട്ടിട്ടുണ്ടെന്ന് മാലാ പാര്‍വതി കൂട്ടിച്ചേര്‍ത്തു.

മാലാ പാര്‍വതിയുടെ വാക്കുകളിങ്ങനെ,

ഡബ്ല്യുസിസി വന്നതിനു ശേഷം പൊതുവെ ആള്‍ക്കാര്‍ പറയുന്നത് സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്നാണ്. സെറ്റിലൊക്കെ തമാശ പറയാനും സ്വതന്ത്രമായി ഇടപെടാനുമൊക്കെയുള്ള ധൈര്യം ഇല്ല എന്ന് പൊതുവെ ആള്‍ക്കാര്‍ പറയുന്നതൊക്കെ ഞാന്‍ കേട്ടിട്ടുണ്ട്. ഡബ്ല്യുസിസിയില്‍ ഞാനംഗമല്ല. എന്നാല്‍ എന്നെ ആള്‍ക്കാര്‍ ഡബ്ല്യുസിസിയില്‍ ഉണ്ടെന്നാണ് വിശ്വസിക്കുന്നത്.

Exit mobile version