ആ രണ്ട് ആഗ്രഹങ്ങള്‍ എനിക്ക് സാധിച്ച് കൊടുക്കാന്‍ സാധിച്ചില്ല; ഭാര്യയെക്കുറിച്ച് ഗായകന്‍ ബിജു നാരായണന്‍ പറയുന്നു

സിനിമാ പിന്നണി ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ അടുത്തിടെയാണ് മരിച്ചത്. ഇപ്പോള്‍ തനിക്ക് സാധിച്ച്‌കൊടുക്കാന്‍ കഴിയാതെപോയ ശ്രീലതയുടെ രണ്ട് ആഗ്രഹങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് ബിജു നാരായണന്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബിജു നാരായണന്‍ ഇക്കാര്യം പറഞ്ഞത്.

എന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ശ്രീയാണ്. മാര്‍ച്ച് മാസത്തില്‍ ശ്രീയുടെ രോഗത്തിന് കുറവ് വന്നപ്പോള്‍ അവള്‍ രണ്ടു ആഗ്രഹങ്ങള്‍ പറഞ്ഞു. എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ സംഗീത പ്രോഗ്രാമില്‍ പങ്കെടുക്കണം. പിന്നെ ഞങ്ങള്‍ രണ്ടുപേരും മാത്രമായി ഒരു യാത്ര പോകണം. കുടുംബസമേതം ഞങ്ങള്‍ ഒരുപാട് യാത്രകള്‍ പോകാറുണ്ടായിരുന്നു. ഇത്തവണ നിങ്ങളെ കൂട്ടാതെ ഞാനും അച്ഛനും മാത്രമായി ഒരു യാത്ര പോകും. ശ്രീ മക്കളോട് പറയുകയും ചെയ്തു. പോളണ്ടിലേക്ക് ഒരു യാത്ര പോകണമെന്ന് ഞാനും പ്ലാന്‍ ചെയ്യുകയായിരുന്നു. പക്ഷെ ഒരിക്കലും സാധിക്കാത്ത മോഹങ്ങളായി മാറി അത് രണ്ടും- ബിജു നാരായണന്‍ പറയുന്നു.

1998 ജനുവരി 23നാണ് ബിജു നാരായണന്‍ ശ്രീലതയെ വിവാഹം ചെയ്തത്. കോളേജില്‍ സഹപാഠികളായിരുന്നു ഇരുവരും. അര്‍ബുദരോഗ ബാധയെത്തുടര്‍ന്ന് ശ്രീലത ഏറെ നാളായി ചികിത്സയിലായിരുന്നു. തുടര്‍ന്ന് ഈ അടുത്താണ് ശ്രീലത നാരായണന്‍ മരിച്ചത്. ശ്രീലതയുടെ മരണം മലയാളികള്‍ ഏറെ സങ്കടത്തോടെയാണ് കേട്ടത്.

Exit mobile version