കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തില്‍ ജോജു ജോര്‍ജും; ചിത്രീകരണം ലണ്ടനില്‍ ആരംഭിച്ചു

രജനികാന്തിനെ നായകനായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം പേട്ടയ്ക്ക് ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളി താരം ജോജു ജോര്‍ജുവും. ധനുഷ് നായകനായി എത്തുന്ന ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ ആണ് ജോജു അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരാണ് ജോജു ചിത്രത്തില്‍ ജോയിന്‍ ചെയ്ത വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

ചിത്രത്തില്‍ നായികയായി എത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണ്. ചിത്രത്തിന്റെ ചിത്രീകരണം ലണ്ടനില്‍ ആരംഭിച്ചു. വൈ നോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗ്യാങ്സ്റ്റര്‍-ത്രില്ലര്‍ പശ്ചാത്തലത്തിലുള്ള ചിത്രമാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തില്‍ ധനുഷ് ആദ്യമായാണ് അഭിനയിക്കുന്നത്. സന്തോഷ് നാരായണന്‍ സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രേയസ് കൃഷ്ണയാണ്. കാര്‍ത്തിക്-ധനുഷ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ഈ ചിത്രത്തെ ഏറെ പ്രതീക്ഷയോടെ ആണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Exit mobile version