റേഞ്ച് റോവര്‍ സ്വന്തമാക്കി ലേഡീ സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍

പൃഥ്വിരാജിനും ഫഹദ് ഫാസിലിനും പിന്നാലെ ആഢംബര വാഹനമായ റേഞ്ച് റോവര്‍ സ്വന്തമാക്കി ലേഡീ സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍. റേഞ്ച് റോവര്‍ ലൈനപ്പിലെ ഏറ്റവും പുതിയ വാഹനങ്ങളില്‍ ഒന്നായ വേളാറാണ് താരം സ്വന്തമാക്കിയത്.

2017ല്‍ രാജ്യാന്തര വിപണിയില്‍ എത്തിയ വേളാര്‍ ആ വര്‍ഷം തന്നെ ഇന്ത്യയിലും അരങ്ങേറ്റം കുറിച്ചിരുന്നു. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ ലഭിക്കുന്ന ആഡംബര എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില 72 ലക്ഷം രൂപ മുതലാണ്.

രണ്ടു ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന ഈ വാഹനത്തിന് 132 കിലോവാട്ട് കരുത്തും 430 എന്‍എം ടോര്‍ക്കുമുണ്ട്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വെറും 8.9 സെക്കന്റ് മാത്രം മതി.
ഏറ്റവും ഉയര്‍ന്ന വേഗം മണിക്കൂറില്‍ 201 കിലോമീറ്ററാണ്. പെട്രോള്‍ എന്‍ജിന് 184 കിലോവാട്ട് കരുത്തും 365 എന്‍എം ടോര്‍ക്കുമുണ്ട്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്ററിലെത്താന്‍ 7.1 സെക്കന്റ് മതി.

Exit mobile version