പ്രളയത്തിലും നഷ്ടപ്പെടാത്ത ആ നിധി; കോളേജ് കാലത്തെ ഐഡി കാർഡ് പങ്കുവെച്ച് അമ്പരപ്പിച്ച് കനിഹ

തെന്നിന്ത്യയിൽ വിവാഹത്തിന് ശേഷം സൂപ്പർ നായികാ പദവിയിലേക്ക് കടന്നുവന്ന താരമാണ് മലയാളികളുടെയും പ്രിയപ്പെട്ട നടി കനിഹ. സൂപ്പർതാരങ്ങളുടെ നായികയായി തിളങ്ങിയ കനിഹ സോഷ്യൽ മീഡിയയിലൂടെ കുറിപ്പുകളും ചിത്രങ്ങളും പങ്കുവെച്ച് അമ്പരപ്പിക്കാറുണ്ട്.

ഇത്തവണ തന്റെ കോളേജ് കാലത്തിലെ ഒരു ഐഡി കാർഡിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ് താരത്തിന്റെ ഞെട്ടിക്കൽ. 2001-2002 വർഷത്തെ ഐഡി കാർഡാണ് ഇത്. കാർഡിൽ കനിഹയുടെ യഥാർത്ഥ പേരായ ദിവ്യ വി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്ന് താൻ ഇത്രയും നിഷ്‌കളങ്കയായിരുന്നോ എന്ന സംശയവും കനിഹ ചോദിക്കുന്നുണ്ട്.

നാല് വർഷം മുമ്പുണ്ടായ പ്രളയത്തിൽ വിലപ്പെട്ട പല കാര്യങ്ങളും നഷ്ടമായിരുന്നുവെങ്കിലും ഈ കാർഡ് സുരക്ഷിതമായി തന്നെ ലഭിച്ചിരുന്നു. അന്നുതൊട്ട് ഇന്നുവരെ താൻ നിധി പോലെയാണ് ഇത് സൂക്ഷിക്കുന്നതെന്നും താരം കുറിക്കുന്നു. നിരവധി പേരാണ് ചിത്രത്തിന് കീഴിൽ അഭിനന്ദനവുമായി രംഗത്തെത്തിയത്.

Exit mobile version