ദർബാർ ഒക്കെ പിന്നെ, ആദ്യം സഹോദരൻ; ഷൂട്ടിങ് നിർത്തിവെച്ച് രജനികാന്ത് ആശുപത്രിയിൽ

ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകൾക്ക് ഇടയിലും കുടുംബത്തിനായി സമയം നീക്കിവെച്ച് സൂപ്പർസ്റ്റാർ രജനികാന്ത്. തിരക്ക് മാറ്റിവെച്ച് ആശുപത്രിയിൽ കിടക്കുന്ന സഹോദരനെ കാണാനെത്തിയാണ് സൂപ്പർ താരം രജനികാന്ത് അമ്പരപ്പിച്ചത്. എആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ദർബാറിന്റെ ചിത്രീകരണം മുംബൈയിൽ പുരോഗമിക്കുന്നതിനിടെയാണ് താരം ബംഗളൂരുവിലെ ആശുപത്രിയിലെത്തി സഹോദരനെ കണ്ടത്. കാലിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി ആശുപത്രിയിൽ കഴിയുകയാണ് സഹോദരൻ സത്യനാരായൺ റാവു.

സഹോദരനെ കാണാനായി ദർബാർ സെറ്റിൽ നിന്നും താരം എത്തിയത് സോഷ്യൽമീഡിയയിലും വലിയ വാർത്തയായി. സന്ദർശനത്തിന് ശേഷം ആരാധകരുടെ ദളപതി വൈകാതെ തിരികെ സെറ്റിൽ എത്തുകയും ചെയ്തു.

സന്ദർശനത്തിന് ശേഷം, രജനികാന്തും സഹോദരനും കുടുംബവുമൊത്തുള്ള ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. രജനികാന്തിനൊപ്പം നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

Exit mobile version