അച്ഛന്റെ പാത പിന്തുടര്‍ന്ന് മകനും; ഐവി ശശിയുടെ മകന്‍ സംവിധായകനാകുന്നു, നായകന്‍ പ്രണവ് മോഹന്‍ലാല്‍

സിനിമയുടെ തിരക്കഥയും അനി ശശിയുടേത് തന്നെയാണ്

അന്തരിച്ച പ്രശസ്ത സംവിധായകന്‍ ഐവി ശശിയുടെ മകന്‍ അനി ശശി സംവിധാന രംഗത്തേക്ക്. ആക്ഷന്‍ ഗണത്തിലൊരുക്കുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലാണ് നായകന്‍. സിനിമയുടെ തിരക്കഥയും അനി ശശിയുടേത് തന്നെയാണ്. ചിത്രത്തിലെ മറ്റ് താരങ്ങളെക്കുറിച്ച് തീരുമാനമായിട്ടില്ല.

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്‌ തിരക്കഥ രചിച്ചതും അനി ശശിയാണ്. 2010 മുതല്‍ പ്രിയദര്‍ശന്റെ അസിസ്റ്റന്റ് സംവിധായകനായി പ്രവര്‍ത്തിച്ചു വരികയാണ് അനി ശശി.

അതേസമയം പ്രണവ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത് അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ്. പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ ഒരുക്കുന്ന ചിത്രം മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മ്മിക്കുന്നത്.

Exit mobile version