വിജയ് സേതുപതി വില്ലന്‍ വേഷത്തിലേക്ക്; അരങ്ങേറ്റം തെലുങ്കില്‍

'ഉപ്പെണ്ണ' എന്ന തെലുങ്ക് ചിത്രത്തിലാണ് താരം വില്ലനായി എത്തുന്നത്

വ്യത്യസ്ത വേഷങ്ങളിലൂടെ തമിഴകത്തിന്റെ മനം കവര്‍ന്ന മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി ഇനി എത്തുന്നത് വില്ലന്‍ വേഷത്തില്‍. ‘ഉപ്പെണ്ണ’ എന്ന തെലുങ്ക് ചിത്രത്തിലാണ് താരം വില്ലനായി എത്തുന്നത്. നവാഗതനായ ബുച്ചി ബാബു സന യാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ നായികയുടെ അച്ഛന്റെ വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്. കൃതി ഷെട്ടിയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെചിത്രീകരണം ഹൈദരാബാദില്‍ ആരംഭിച്ചു.

വിജയ് സേതുപതിയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണിത്. ആദ്യ ചിത്രം സെയ് റാ നരസിംഹ റെഡ്ഡി റിലീസിന് തയ്യാറെടുക്കുകയാണ്. രാജശേഖര്‍ അനിംഗി, പാഞ്ച വൈഷ്ണവ് തേജ് തുടങ്ങിയവരാണ് ‘ഉപ്പെണ്ണ’യിലെ മറ്റ് താരങ്ങള്‍. മലയാളിയായ ശ്യാം ദത്താണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മൈത്രി മൂവീ മേക്കേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Exit mobile version