മികച്ച പെര്‍ഫോര്‍മറാണ്, വിജയ് ദേവെരകൊണ്ടയുടെ വിജയത്തില്‍ ആദരവ് തോന്നുന്നു; അല്ലു അര്‍ജുന്‍

ടാക്‌സിവാലയുടെ പ്രമോഷന്‍ ചടങ്ങിലാണ് അല്ലു അര്‍ജ്ജുന്‍ വിജയ് ദേവെരകൊണ്ടയെ പ്രശംസിച്ചത്

അര്‍ജുന്‍ റെഡ്ഡി എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് വിജയ് ദേവെരകൊണ്ട. അതുകൊണ്ടുതന്നെ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ക്കും ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ ചിത്രമായ നോട്ട തീയ്യേറ്ററില്‍ അത്ര വിജയകരമായിരുന്നില്ല. എന്നാല്‍ ആരാധകര്‍ക്ക് ആവേശമാകാന്‍ അടുത്ത ചിത്രമായ ടാക്‌സിവാലയുമായി എത്തുകയാണ് വിജയ് ദേവെരകൊണ്ട. ഇത്തവണ താരത്തെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത് സാക്ഷാല്‍ അല്ലു അര്‍ജ്ജുന്‍ ആണ്.

ടാക്‌സിവാലയുടെ പ്രമോഷന്‍ ചടങ്ങിലാണ് അല്ലു അര്‍ജ്ജുന്‍ വിജയ് ദേവെരകൊണ്ടയെ പ്രശംസിച്ചത്. പ്രതിഭാധനനായ നടനാണ് വിജയ് ദേവെരകൊണ്ട. മികച്ച പെര്‍ഫോര്‍മറാണ്. സ്വന്തം നിലയില്‍ വളര്‍ന്ന താരമാണ്. വിജയ് ദേവെരകൊണ്ടയുടെ വിജയത്തില്‍ തനിക്ക് ആദരവ് തോന്നുന്നുവെന്നും അല്ലു അര്‍ജ്ജുന്‍ പറഞ്ഞു.

ചിത്രത്തില്‍ വിജയ് ദേവെരകൊണ്ട ടാക്‌സി ഡ്രൈവറായാണ് എത്തുന്നത്. ടാക്‌സി ഡ്രൈവറായുള്ള ജോലിക്കിടയില്‍ ചില അവിചാരിതമായ സംഭവങ്ങള്‍ നടക്കുകയും പിന്നീട് സംഭവിക്കുന്ന കഥയാണ്. ചിത്രം പറയുന്നത്. ചിത്രത്തിന്റെ ട്രെയിലറില്‍ സൂചിപ്പിക്കുന്നത് ഒരു ഹൊറര്‍ സിനിമയായിരിക്കും ടാക്‌സിവാല എന്നാണ്. കോമഡി ചിത്രമായിട്ടുമാണ് ടാക്‌സിവാല ഒരുക്കിയിരിക്കുന്നത്. ചിത്രം 17നാണ് റിലീസ് ചെയ്യുക.
രാഹുല്‍ സങ്കൃത്യന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രിയങ്ക ജവാല്‍ക്കര്‍, മാളവിക നായര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.

Exit mobile version