മഹാപ്രളയ കാലത്തെ ഒറ്റക്കെട്ടായി നേരിട്ട് സിനിമ പ്രവര്‍ത്തകരും;നാളെ റിലീസ് ചെയ്യാനിരുന്ന പൊറിഞ്ചു മറിയം ജോസിന്റെ റിലീസ് മാറ്റിവെച്ചു

പ്രളയത്തില്‍ മുങ്ങിയ കേരളത്തെ കരകയറ്റാനുള്ള ശ്രമത്തിലാണ് നാട്‌മൊത്തം. ഈ സാഹചര്യത്തില്‍ ആഘോഷപരിപാടികളെല്ലാം മാറ്റിവെച്ച് ദുരിത ബാധിതര്‍ക്കൊപ്പം
കൂടിയിരിക്കുകയാണ് മലയാള സിനിമാ താരങ്ങളും പ്രവര്‍ത്തകരും. ഇപ്പോഴിതാ ജോഷി സംവിധാനം ചെയ്യ്ത പൊറിഞ്ചു മറിയം ജോസിന്റെ റിലീസ് മാറ്റി വെച്ചു എന്ന വാര്‍ത്തയാണ് പുറത്തുവന്നത്. അതേസമയം പുതുക്കിയ റിലീസ് തിയതി പിന്നീട് അറിയിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

ചിത്രത്തില്‍ ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജി മോന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്.

അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയും എഡിറ്റിങ് ശ്യാം ശശിധരനും ആണ്.

Exit mobile version