ബിഗില്‍ ചിത്രീകരണം പൂര്‍ത്തിയായി; താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും സ്വര്‍ണ്ണ മോതിരം നല്‍കി വിജയ്, മോതിരം സമ്മാനിച്ചത് 400ഓളം പേര്‍ക്ക്

സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്

വിജയ്-അറ്റ്‌ലി കൂട്ടുക്കെട്ടിലെ പുതിയ ചിത്രമായ ബിഗിലിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രീകരണം വിജയകരമായി പൂര്‍ത്തിയായതോടെ താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും സ്വര്‍ണ്ണ മോതിരം സമ്മാനിച്ചിരിക്കുകയാണ് നടന്‍ വിജയ്. 400പേര്‍ അടങ്ങുന്ന ടീമിനാണ് താരം മോതിരം നല്‍കിയത്.

വിജയിയുടെ പക്കല്‍നിന്ന് സമ്മാനം ലഭിച്ചതിനുള്ള സന്തോഷം ബിഗില്‍ ടീം പങ്കുവച്ചു. എല്ലാ മോതിരത്തിലും ബിഗില്‍ എന്ന ചിത്രത്തിന്റെ നാമം കൂടി കുറിച്ചിട്ടുണ്ട്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സിനിമയ്ക്ക് പിറകില്‍ അഹോരാത്രം പ്രവര്‍ത്തിച്ചവര്‍ക്കുള്ള സമ്മാനമാണിത്. പ്രശസ്തിക്കും പ്രചരണത്തിനും വേണ്ടി ചെയ്യുന്നതല്ല- അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

നയന്‍താരയാണ് ചിത്രത്തില്‍ വിജയിയുടെ നായിക. സ്പോര്‍ട്സ് ത്രില്ലറായാണ് ചിത്രം എത്തുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എആര്‍ റഹ്മാനാണ്. വിജയുടെ രണ്ട് ഗെറ്റപ്പുകളാണ് ചിത്രത്തിലുള്ളത്. കതിര്‍, ജാക്കി ഷ്രോഫ്, വിവേക്, ഡാനിയേല്‍ ബാലാജി, യോഗി ബാബു, വര്‍ഷ ബൊലമ്മ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ദീപാവലിക്ക് ചിത്രം പ്രദര്‍ശനത്തിനെത്തും.

Exit mobile version