പിജി പഠനത്തിന് സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് എഐസിടിഇ

ഗ്രാജ്യുവേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ്, ഗ്രാജ്യുവേറ്റ് ഫാര്‍മസി ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് യോഗ്യതയുള്ളവര്‍ക്ക് പിജി പഠനത്തിനായി എഐസിടിഇ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു.

എന്‍ജിനീയറിങ്, ടെക്‌നോളജി, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി എന്നിവയില്‍ പിജി പ്രോഗ്രാമുകളില്‍ ചേര്‍ന്നവര്‍ക്കും പ്രവേശനം നേടുമ്പോള്‍ ഗേറ്റ്/ജിപാറ്റ് സ്‌കോര്‍ ഉള്ളവര്‍ക്കും പ്രതിമാസം 12,400 രൂപ നിരക്കില്‍ 24 മാസത്തേക്കോ കോഴ്‌സ് കാലാവധിക്കാലത്തേക്കോ (ഇവയില്‍ കുറവ്) സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഇതിനുള്ള അപേക്ഷ ഒക്ടോബര്‍ 31 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.aicte-india.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Exit mobile version