“ഡല്‍ഹിയില്‍ പഠിച്ചാലേ സിവില്‍ സര്‍വീസിന്റെ ആ ഒരു വൈബ് കിട്ടൂ എന്നൊക്കെ ഒരുപാട് കേട്ടിരുന്നു, പക്ഷേ ഡല്‍ഹിയില്‍ പോവാതിരുന്നത് നന്നായി എന്നിപ്പോള്‍ തോന്നുന്നു” – റാങ്ക് നേട്ടത്തെക്കുറിച്ച് രേഷ്മ എ എല്‍

ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ബിരുദാനന്തര ബിരുദം കഴിഞ്ഞ ശേഷമാണ് രേഷ്മ എ എല്‍ സിവില്‍ സര്‍വീസ് തയ്യാറെടുപ്പുകള്‍ക്കായി ഐലേണിലെത്തുന്നത്. ഐഎഎസ് എന്നത് കുട്ടിക്കാലം തൊട്ടേ ഉള്ള സ്വപ്‌നമായിരുന്നു എങ്കിലും പഠനം കഴിഞ്ഞ ശേഷമായിരുന്നു ഇതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ എന്നതിനാല്‍ നന്നായി എന്‍ജോയ് ചെയ്തായിരുന്നു രേഷ്മയുടെ കോളേജ് ലൈഫ്.

യൂണിവേഴ്‌സിറ്റിയില്‍ നിന്നിറങ്ങി സിവില്‍ സര്‍വീസ് കോച്ചിംഗിനായി എവിടെ ചേരണം എന്ന് കണ്‍ഫ്യൂഷനടിച്ചിരുന്ന സമയത്ത് രേഷ്മയുടെ മുന്നിലേക്ക് ആദ്യം വന്ന ഓപ്ഷന്‍ ആയിരുന്നു ഡല്‍ഹി. ഡല്‍ഹിയില്‍ പഠിച്ചാലേ സിവില്‍ സര്‍വീസിന്റെ ആ ഒരു വൈബ് ഒക്കെ കിട്ടൂ എന്ന സ്ഥിരം ഡയലോഗുകള്‍ക്കൊന്നും ചെവി കൊടുക്കാതെ രേഷ്മ തിരുവനന്തപുരത്തേക്ക് വണ്ടി കയറി. ഇതിന് പിന്നിലുള്ള കാരണങ്ങളില്‍ ഒന്ന് നമ്മുടെ സ്വന്തം നാട്ടില്‍ മികച്ച രീതിയില്‍ എല്ലാ സൗകര്യങ്ങളോടും കൂടി സിവില്‍ സര്‍വീസ് കോച്ചിംഗ് ലഭ്യമാണ് എന്നതും യാത്രയ്ക്കടക്കം വേണ്ടി വരുന്ന അനാവശ്യ ചിലവുകള്‍ ഒഴിവാക്കാം എന്നതും.

ഐലേണില്‍ ജോയിന്‍ ചെയ്തതോടെ പ്രതീക്ഷകള്‍ അസ്ഥാനത്തായില്ല. ഒരു സിവില്‍ സര്‍വീസ് ആസ്പിറന്റിന് പഠനത്തിനായി വേണ്ട എല്ലാ സൗകര്യങ്ങളും അടങ്ങുന്നതാണ് ഐലേണ്‍. ഇവിടുത്തെ മെന്റേഴ്‌സില്‍ നിന്ന് കിട്ടുന്ന ഇന്‍ഡിവിജ്വല്‍ അറ്റന്‍ഷന്‍ മറ്റെവിടെ പോയാലും കിട്ടുമോ എന്ന് സംശയമാണെന്നാണ് രേഷ്മയുടെ അഭിപ്രായം.

“ഐലേണിലെ കോച്ചിംഗിന്റെ ഏറ്റവും വലിയ ഗുണം പഠിക്കാനെത്തുന്ന ഓരോരുത്തര്‍ക്കും കിട്ടുന്ന പ്രത്യേക അറ്റന്‍ഷന്‍ ആണ്. എത്രയധികം ആളുകളുണ്ടായാലും നമുക്ക് വേണ്ടുന്ന രീതിയില്‍ പ്രത്യേക പരിഗണന ലഭിക്കുക എന്നത് സിവില്‍ സര്‍വീസ് കോച്ചിംഗ് പോലെ ഒരുപാട് മാനസിക സമ്മര്‍ദം അനുഭവിക്കാന്‍ സാധ്യതയുള്ള കോഴ്‌സുകളില്‍ വളരെയധികം പ്രധാന്യമര്‍ഹിക്കുന്ന ഒന്നാണ്. മനസ്സ് മടുത്ത് സിവില്‍ സര്‍വീസ് മോഹം ഉപേക്ഷിച്ചാലോ എന്ന് വരെ തോന്നിയ അവസരങ്ങളുണ്ട്. അപ്പോഴൊക്കെ ഐലേണിലെ മെന്റേഴ്‌സ് നല്‍കിയ മാനസിക പിന്തുണ ചെറുതല്ല. ഇന്റര്‍വ്യൂവിന് മുമ്പ് ഷിനാസ് സര്‍ന്റെ ഒപ്പം ഒരുപാട് നേരമിരുന്ന് ഡാഫ് അനാലിസിസ് ഒക്കെ നടത്തിയിട്ടുണ്ട്. അതൊക്കെയാണ് അവസാന റിസള്‍ട്ടില്‍ പ്രതിഫലിച്ചത്. പിന്നെ വീട്ടുകാരുടെ സപ്പോര്‍ട്ടും കൂടെയായതോടെ വിജയം നേടാനായി.” രേഷ്മ പറയുന്നു.

“പഠിക്കുന്നതിന് ഞാന്‍ എന്റേതായിട്ട് കൊണ്ടു വന്ന ഒരു സ്ട്രാറ്റജിയാണ് ഫ്രെയിം വര്‍ക്കുകള്‍. ഒരുവിധപ്പെട്ട എല്ലാ ടോപ്പിക്കുകളും പോസിബിള്‍ ആയിട്ടുള്ള ചോദ്യങ്ങള്‍ മനസ്സില്‍ കണ്ട് എങ്ങനെ ചിന്തിക്കണം എന്ന് തരം തിരിച്ച് വെച്ചു. കൂടാതെ ഓരോ വിഷയവുമായും ബന്ധപ്പെട്ട കേസ് സ്റ്റഡികളും ഉദ്ദാഹരണങ്ങളും കണ്ടെത്തി അതില്‍ ഉള്‍ക്കൊള്ളിച്ചു. ഈ സ്ട്രാറ്റജി മെയിന്‍സ് പരീക്ഷയില്‍ വളരെയധികം ഉപകാരപ്പെട്ടിരുന്നു. ഇന്റര്‍വ്യൂവിന് വരാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരങ്ങള്‍ പ്ലസ് എന്റെ അഭിപ്രായം എന്ന രീതിയാണ് പരിശീലിച്ചത്. അവസാനത്തെ ഇന്റര്‍വ്യൂവില്‍ ജെന്‍ഡര്‍ റിലേറ്റഡ് ചോദ്യങ്ങള്‍ അധികം ഉണ്ടായിരുന്നത് ഏറെ ഗുണം ചെയ്തു.” രേഷ്മ കൂട്ടിച്ചേര്‍ത്തു.

മലയാളം ആയിരുന്നു രേഷ്മയുടെ ഓപ്ഷണല്‍. ഇംഗ്ലീഷ് ബിരുദാനന്തര ബിരുദധാരിയാണെങ്കിലും പരീക്ഷയ്ക്ക് ഉപകാരപ്രദമാവുക മലയാളം ആണ് എന്നതും പരീക്ഷ കേരളത്തിലേക്ക് ചുരുങ്ങും എന്നതും കണ്ടായിരുന്നു ഈ തീരുമാനം. കൂടാതെ മലയാളത്തിനോടുള്ള പ്രത്യേക ഇഷ്ടവും. ഓള്‍ ഇന്ത്യ ലെവലില്‍ 256ാം റാങ്ക് ആണ് രേഷ്മ നേടിയിരിക്കുന്നത്. ഐആര്‍എസ്(ഐടി) ആണ് രേഷ്മയ്ക്ക് കിട്ടിയിരിക്കുന്ന സര്‍വീസ്.

Exit mobile version