എം.ടെക് സായാഹ്ന കോഴ്സ് പ്രവേശനം; ഒക്ടോബര്‍ 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം, വിശദാംശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യം എന്‍ജിനിയറിങ് കോളേജില്‍ എം.ടെക് സായാഹ്ന കോഴ്സ് പ്രവേശനത്തിന് ഒക്ടോബര്‍ 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് സി.ഇ.ടി ഈവനിംഗ് കോഴ്സ് പ്രൊഫസറുടെ ഓഫീസില്‍ 19ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സമര്‍പ്പിക്കണം.

റാങ്ക് ലിസ്റ്റ് 22ന് പ്രസിദ്ധീകരിക്കും.അഡ്മിഷന്‍ 28നും വെയിറ്റിംഗ് ലിസ്റ്റിലേക്കുള്ള അഡ്മിഷന്‍ 31നും നടക്കും. ക്ലാസുകള്‍ ഒന്നിന് ആരംഭിക്കും. വിശദവിവരങ്ങള്‍ക്കും പ്രോസ്പെക്ടസിനും: www.dtekerala.gov.in, www.admissions.dtekerala.gov.in, www.cet.ac.in.

Exit mobile version