ഒഎന്‍വി സാഹിത്യ പുരസ്‌കാരം സുഗതകുമാരിക്ക്

തിരുവനന്തപുരം: ഒഎന്‍വി കുറുപ്പിന്റെ സ്മരണാര്‍ത്ഥം കേരള സര്‍വകലാശാല ഏര്‍പ്പെടുത്തിയ പ്രഥമ സാഹിത്യ പുരസ്‌കാരം കവയിത്രി സുഗതകുമാരിക്ക്. നാളെ ഉച്ചയ്ക്ക് സര്‍വകലാശാല സെനറ്റ് ചേംബറില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം കൈമാറും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം.

ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ്‌ചെയര്‍മാന്‍ ഡോ രാജന്‍ഗുരുക്കള്‍ സുഗതകുമാരിക്ക് പുരസ്‌കാരം സമ്മാനിക്കും. സാമൂഹിക, സാഹിത്യരംഗങ്ങളിലെ ശക്തമായ ഇടപെടലുകളുടെ അംഗീകാരമായാണ് സുഗതകുമാരിക്ക് പുരസ്‌കാരം നല്‍കുന്നത്. കേരള സര്‍വകലാശാല മലയാള വിഭാഗം മേധാവി ഡോ ബിവി ശശികുമാര്‍, ഡോ എസ് നസീബ്, ഡോ ജി പത്മറാവു, ഡോ സിആര്‍ പ്രസാദ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.

Exit mobile version