സികെ വിശ്വനാഥന്‍ അവാര്‍ഡ് സുനില്‍ പി ഇളയിടത്തിന്

കോട്ടയം: 2018ലെ സികെ വിശ്വനാഥന്‍ അവാര്‍ഡ് പ്രമുഖ പ്രഭാഷകനും സാംസ്‌ക്കാരിക പ്രവര്‍ത്തകനും അധ്യാപകനുമായ സുനില്‍ പി ഇളയിടത്തിന്. 25,000 രൂപയും പ്രശസ്ത്രി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

ഈ മാസം 24ന് വൈക്കം ഇണ്ടംതുരുത്തി മന ഹാളില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് സികെ വിശ്വനാഥന്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ. വിബി ബിനുവും സെക്രട്ടറി ടിഎന്‍ രമേശനും അറിയിച്ചു.

Exit mobile version