ഇത് സമൈറയ്ക്ക്! രോഹിത്തിന്റെ പൊന്നോമനയ്ക്ക് അപ്രതീക്ഷിത സമ്മാനം നല്‍കി മാധ്യമപ്രവര്‍ത്തകന്‍,വൈറലായി വീഡിയോ

രോഹിത്ത്- റിതിക ദമ്പതികള്‍ക്ക് ഡിസംബര്‍ 30നാണ് കൊച്ചു മാലഖ പിറന്നിരിക്കുന്നത്. സമൈറ എന്നാണ് മകളുടെ പേര്. മകള്‍ തങ്ങളുടെ സ്വര്‍ഗത്തില്‍ വന്നശേഷം ആദ്യമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലെത്തിയ രോഹിത്ത് ശര്‍മയ്ക്ക് അപ്രതീക്ഷിത സമ്മാനം നല്‍കിയിരിക്കുകയാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍.

രോഹിത്തിന്റെ മകള്‍ക്ക് സമ്മാനിക്കാന്‍ കളിപ്പാട്ടം നല്‍കിയ മാധ്യമപ്രവര്‍ത്തകന്റെ വീഡിയോ രോഹിത്ത് ശര്‍മതന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സിഡ്നിയിലെ വാര്‍ത്താസമ്മേളനത്തിനിടയില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ നല്‍കിയ സമ്മാനം സന്തോഷത്തോടെ രോഹിത് സ്വീകരിച്ചു.

മറാത്തി ഭാഷയിലാണ് മാധ്യമ പ്രവര്‍ത്തകന്‍ രോഹിത്തിനോട് ആശയവിനിമയം നടത്തിയത്.

Exit mobile version