സുരക്ഷാ ജീവനക്കാരുടെ കണ്ണു വെട്ടിച്ച് ഇഷ്ട താരത്തിനടുത്തെത്തി; ആരാധകന്റെ ചെയ്തികളില്‍ ഞെട്ടി രോഹിത്

സംഭവം വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈബീഹാര്‍ മത്സരത്തിനിടെയായിരുന്നു.

ന്യൂഡല്‍ഹി: ഇഷ്ട താരങ്ങള്‍ക്കടുത്തെത്താന്‍ സുരക്ഷാ ജീവനക്കാരുടെ കണ്ണു വെട്ടിച്ച് ആരാധകര്‍ ശ്രമിക്കുന്നത് ഇന്ത്യയില്‍ വര്‍ധിച്ചു വരികയാണ്. ഇപ്പോഴിതാ കോലിയുടെ അഭാവത്തില്‍ ഏഷ്യാ കപ്പില്‍ ഇന്ത്യയെ നയിച്ച രോഹിത് ശര്‍മ്മയ്ക്കും സമാന അനുഭവം ഉണ്ടായിരിക്കുകയാണ്. സംഭവം വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈബീഹാര്‍ മത്സരത്തിനിടെയായിരുന്നു.

സുരക്ഷാവേലി ചാടിക്കടന്ന് മൈതാനത്തിറങ്ങിയ ആരാധകന്‍ രോഹിത്തിന്റെ അടുത്തേക്ക് ഓടിയെത്തുകയും കാലില്‍ തൊട്ട് വന്ദിക്കുകയുമായിരുന്നു. പിന്നാലെ രോഹിത്തിനെ കെട്ടിപ്പിടിച്ച ആരാധകന്‍ ഹെല്‍മറ്റ് ഗ്രില്ലില്‍ ചുംബിക്കുകയും ചെയ്തു.

തന്റെ ആഗ്രഹം സാധിച്ച സന്തോഷത്തില്‍ ഓടിച്ചാടി ആഹ്ലാദിച്ചാണ് ആരാധകന്‍ മൈതാനത്തു നിന്ന് മടങ്ങിയത്.

Exit mobile version