പ്രമുഖ സോഫ്റ്റ് വെയർ കമ്പനിയിൽ സോഫ്റ്റ് വെയർ ഡെവലപ്പറാവാം; 100 ഒഴിവുകൾ, 6 മാസത്തെ ട്രെയിനിംഗ് ഓൺലൈനായും ഓഫ്‌ലൈനായും ചെയ്യാം

Job opportunity | Bignewslive

തൃശ്ശൂർ: കംപ്യൂട്ടർ പ്രോഗ്രാമിൽ ബേസിക്ക് നോളജുള്ള ഏതൊരു ബിരുദദാരികൾക്കും, B.Tech,BCA,BSC കമ്പ്യൂട്ടർ സയൻസ്,BSC ഇലക്ട്രോണിക്‌സ് തുടങ്ങിയ കോഴ്‌സുകൾ കഴിഞ്ഞ യുവതീയുവാക്കൾക്കും സോഫ്റ്റ് വെയർ ഡെവലപ്പറാവാൻ അവസം. ഇന്ത്യയിലുടനീളം പ്രവർത്തിക്കുന്ന ഒരു പ്രമുഖ ബിസിനസ്സ് ഗ്രൂപ്പിന്റെ തൃശ്ശൂർ ജില്ലയിലെ സോഫ്റ്റ് വെയർ ഡിവിഷനിലാണ് 100 ഒഴിവുകളിലേയ്ക്ക് അപേക്ഷിക്കാൻ അവസരം എത്തിയിരിക്കുന്നത്.

അപേക്ഷയിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന യുവതീ യുവാക്കൾക്ക് തൊഴിലിന്റെ ഭാഗമായി Dotnet,C++,SQL,MVC പോലുള്ള ഉയർന്ന നിലവാരമുള്ള മൊഡ്യൂളുകളിൽ പ്രസ്തുത കമ്പനി നൽകുന്ന 6 മാസത്തെ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് നൽകും. ഈ ട്രെയിനിംഗ് ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും അറ്റൻഡ് ചെയ്യാമെന്നതാണ് മറ്റൊരു പ്രത്യേകത.

കൂടാതെ, 6 മാസത്തെ ട്രെയിനിംഗ് വിജയകരമായി പൂർത്തിയാക്കിയവർക്ക് കേന്ദ്ര ഗവൺമെന്റിന്റെ മിനിസ്ട്രി ഓഫ് സ്‌കിൽ ഡെവലപ്പ്‌മെന്റ് & ഓൺട്രപ്രണർഷിപ്പിനു കീഴിലുള്ള National Skill Development Corporation (NSDC) നൽകുന്ന ദേശീയ അംഗീകാരമുള്ള സർട്ടിഫിക്കറ്റും, കേരള സർക്കാരിന്റെ മിനിസ്ട്രി ഓഫ് ഇൻഡസ്ട്രീസ് ഡിപ്പാർട്‌മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നൽകുന്ന ഇൻഡസ്ട്രിയൽ ഇന്റേൺഷിപ്പ് സർട്ടിഫിക്കറ്റും ലഭിക്കും.

ഉദ്യോഗാർത്ഥികൾക്ക് 6 മാസത്തെ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഓൺലൈൻ ആയി പൂർത്തിയാക്കാമെങ്കിലും ട്രെയിനിംഗ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് പ്രസ്തുത കമ്പനിയുടെ തൃശ്ശൂർ ഡിവിഷനിലെ സോഫ്റ്റ് വെയർ ഡെവലപ്പർ ആയിക്കൊണ്ട് തന്നെ നിയമനം ലഭിക്കുന്നതിനാൽ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് പൂർത്തിയാക്കിയ ഉടൻ തന്നെ ഓരോ ഉദ്യോഗാർത്ഥികളും തൃശ്ശൂർ ഡിവിഷനിൽ പ്രസ്തുത കമ്പനി നിഷ്‌കർഷിക്കുന്ന ഓഫീസിൽ നേരിട്ട് ജോയിൻ ചെയ്ത് റെഗുലർ ആയി പ്രവർത്തിക്കേണ്ടതാണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

ഹെൽപ്പ്‌ലൈൻ നമ്പർ: +91 7025 33 1444

Exit mobile version