ആഗോള തലത്തില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന സമൂഹ മാധ്യമമായ ഫേസ്ബുക്കില്‍ ആശയവിനിമയം കൂടുതല്‍ ഫലപ്രദമാക്കാന്‍ കമന്റുകള്‍ക്ക് റാങ്കിംങ് ഏര്‍പ്പെടുത്തുന്നു. ഈ ആശയത്തിലൂടെ കൂടുതല്‍ പ്രധാനപ്പെട്ട കമന്റുകള്‍ മുകളിലെത്തും. നിലവില്‍ കൂടുതല്‍ എന്‍ഗേജ്മെന്റുള്ള കമന്റുകളാണ് പോസ്റ്റുകളില്‍ മുകളില്‍ കാണാനാവുക.
വ്യക്തികളുടെയും പേജുകളിലേയും പബ്ലിക് പോസ്റ്റുകളിലെ കമന്റുകള്‍ക്കാണ് ഫേസ്ബുക്ക് റാങ്കിംങ് കൊണ്ടുവരിക. കമന്റുകളിലെ എന്‍ഗേജ്മെന്റ് അനുസരിച്ച് മുകളിലേക്ക് കാണിക്കുന്ന രീതി ഫേസ്ബുക്ക് തുടരും. അതേസമയം നിലവാരം കുറഞ്ഞ കമന്റുകള്‍ ഒഴിവാക്കാനാണ് ശ്രമമെന്നും ഫേസ്ബുക്ക് പ്രൊഡക്ട് മാനേജര്‍ ജസ്റ്റിന്‍ ഷെന്‍ വ്യക്തമാക്കുന്നു.
