ബ്രിട്ടനില്‍ 5ജി നെറ്റ്‌വര്‍ക്ക് അവതരിപ്പിച്ചു

ലണ്ടന്‍: ബ്രിട്ടനില്‍ 5ജി നെറ്റ്‌വര്‍ക്ക് അവതരിപ്പിച്ചു. ബ്രിട്ടീഷ് മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റര്‍മാരായ ഇ ഇയാണ് ബെല്‍ഫാസ്റ്റ്, ബര്‍മിംഗ്ഹാം, കാര്‍ഡിഫ്, എഡിന്‍ബര്‍ഗ്, ലണ്ടന്‍, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളില്‍ 5ജി അവതരിപ്പിച്ചത്.

യൂറോപ്പിലെ മുന്‍നിര ടെലികോം സ്ഥാപനമായ വോഡഫോണ്‍ അടുത്തദിവസം യുകെയില്‍ 5ജി സേവനം ആരംഭിക്കും. എന്നാല്‍ വാവെയുടെ ആദ്യ 5ജി സ്മാര്‍ട്ട് ഫോണായ മേറ്റ് 20 എക്സില്‍ 5 ജി സംവിധാനം ലഭിക്കില്ല. വാവെയ്ക്ക് മേല്‍ അമേരിക്കയുടെ നിരോധനം നിലനില്‍ക്കുന്നിതിനാലാണ് ഈ നടപടിയെന്നാണ് നിഗമനം.

ചൈനീസ് ടെലികോം കമ്പനിയായ വാവെയാണ് ഇ ഇയ്ക്ക് വേണ്ട 5ജി സാങ്കേതിക സഹായം നല്‍കുന്നത്. സെക്കന്‍ഡില്‍ 700 മെഗാബൈറ്റാണ് വേഗത.

Exit mobile version