ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്; റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട്

മുംബൈ: രാജ്യത്ത് ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. റിസര്‍വ് ബാങ്കാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. മാര്‍ച്ച് മാസത്തെ കണക്കുകള്‍ അനുസരിച്ച് സൈ്വപ്പിങ് ഇടപാടുകളില്‍ 27 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്.

മെച്ചപ്പെട്ട സൗകര്യം ഒരുക്കി പണം പിന്‍വലിക്കാന്‍ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്കിടയിലേക്ക് പല ഓഫറുകളും നല്‍കാറുണ്ട്. ഇതിന്റെ ഒരു ഭാഗമാണ് ഡെബിറ്റ് കാര്‍ഡ്. ഇന്റര്‍നെറ്റ് വഴി പണം കൈമാറാനും, സാധനങ്ങള്‍ വാങ്ങാനും, ഓണ്‍ലൈന്‍ റീച്ചാര്‍ജ് ചെയ്യുവാനും എല്ലാം ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കാം. ഇപ്പോള്‍ റിസര്‍വ് ബാങ്ക് പുറത്ത്‌വിട്ട കണക്കനുസിരിച്ച് ഡെബിറ്റ്കാര്‍ഡ് ഉപഭോക്താക്കളുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചിരിക്കുകയാണ്.

2019 മാര്‍ച്ചില്‍ എടിഎമ്മുകളില്‍ നിന്നുളള പണം പിന്‍വലിക്കല്‍ 89.10 കോടിയാണെങ്കില്‍ അതിന്റെ ഏതാണ്ട് പകുതിയാണ് ഡെബിറ്റ് കാര്‍ഡ് സൈ്വപ്പിങ്. എടിഎം ഇടപാടുകള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രതിമാസം ഏതാണ്ട് 80 കോടിക്കടുത്ത് തുടരുകയാണ്. വ്യാപാര സ്ഥാപനങ്ങളില്‍ പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) മെഷീനുകളുടെ ആവശ്യകതയിലും വര്‍ധനവുണ്ട്.

Exit mobile version