രാജ്യത്തെ ഡെബിറ്റ് കാര്‍ഡുകളുടെ എണ്ണം വര്‍ധിച്ചു

രാജ്യത്തെ ഡെബിറ്റ് കാര്‍ഡുകളുടെ എണ്ണം വര്‍ധിച്ചു. ഈ വര്‍ഷം ഫെബ്രുവരി വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 94 കോടി ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ട്. 2014 ഓഗസ്റ്റില്‍ ഇത് 42 കോടി കാര്‍ഡുകളായിരുന്നു. ജന്‍ ധന്‍ യോജന അക്കൗണ്ടുകളുടെ കടന്നുവരവാണ് ഡെബിറ്റ് കാര്‍ഡ് ഉപയോഗ വര്‍ധനവിന്റെ പിന്നില്‍. പക്ഷേ കാര്‍ഡുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് എടി എമ്മുകളുടെ എണ്ണത്തില്‍ വര്‍ധനയില്ല. എടി എമ്മുകളുടെ എണ്ണം അഞ്ചുവര്‍ഷത്തില്‍ 20 ശതമാനം മാത്രമാണ് വര്‍ധിച്ചത്. ഇത് 1.70 ലക്ഷത്തില്‍നിന്നു 2.02 ലക്ഷമായി. എടിഎമ്മുകളുടെ എണ്ണം കുറയാനുള്ള പ്രധാന കാരണം എടിഎം നടത്തിപ്പിലെ ചെലവ് വര്‍ധിച്ചതാണ്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ സുരക്ഷാ മാനദണ്ഡങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനവും പുതിയ നോട്ടുകള്‍ക്കായി മെഷീനുകള്‍ നവീകരിച്ചതും ബാങ്കുകള്‍ക്കു തിരിച്ചടിയായി.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ മാദണ്ഡങ്ങള്‍ അനുസരിച്ച് പണം കൊണ്ടുപോകുന്ന വാഹനങ്ങളിലും സെക്യൂരിറ്റികളുടേയും പക്കല്‍ ജിപിഎസ് സംവിധാനം വേണം. മാത്രമല്ല ഒരു സമയം കൊണ്ടുപോകാവുന്ന പണത്തിന്റെ അളവും പരിമിതപ്പെടുത്തിയിട്ടുണ്ട്.

Exit mobile version