ഇറാനില്‍ പ്രതീക്ഷ! യുഎസ് ഉപരോധത്തിനിടയിലും രാജ്യാന്തര വിപണിയില്‍ എണ്ണവില കുറയുന്നു

രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞു

ദോഹ: രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞു. യുഎസ് ഉപരോധത്തിനിടയ്ക്കും ഇറാനില്‍ നിന്നുള്ള എണ്ണ ലഭ്യത തുടരുമെന്ന പ്രതീക്ഷയാണ് രാജ്യാന്തര എണ്ണവില കുറച്ചത്. ബ്രെന്റ് ക്രൂഡ് ബാരലിന് 83 ഡോളറിലേക്കാണ് താഴ്ന്നത്.

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നവംബറിലും തുടരുമെന്ന കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ പ്രഖ്യാപനവും വില കുറയാന്‍ കാരണമായി.

ഇറാനെതിരെയുള്ള ഉപരോധത്തില്‍ ചെറിയ ഇളവുകള്‍ വരുത്താന്‍ യുഎസും തയാറായേക്കും. കഴിഞ്ഞയാഴ്ച ബ്രെന്റ് ക്രൂഡ് വില നാലു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയായ 86.74 ഡോളറിലെത്തിയിരുന്നു.

Exit mobile version