ഇനി ഡെബിറ്റ് കാര്‍ഡ് വേണ്ട; പുതിയ സംവിധാനവുമായി ആമസോണ്‍

ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് സുഗമമായി ഉപയോഗിക്കാവുന്ന പുതിയ യുപിഐ സേവനത്തിന്റെ പേര് ആമസോണ്‍ പേ എന്നാണ്.

തിരുവനന്തപുരം: ഷോപ്പിംഗ്, ദൈനംദിന ആവശ്യങ്ങള്‍, ബില്‍ പേയ്മെന്റുകള്‍, റീചാര്‍ജ് എന്നിവ എളുപ്പത്തില്‍ സാധ്യമാക്കാന്‍ ആമസോണ്‍ പുതിയ സംവിധാനം അവതരിപ്പിച്ചു.

ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് സുഗമമായി ഉപയോഗിക്കാവുന്ന പുതിയ യുപിഐ സേവനത്തിന്റെ പേര് ആമസോണ്‍ പേ എന്നാണ്. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ഡെബിറ്റ് കാര്‍ഡ്, ബാങ്ക് അക്കൗണ്ട് ഉപയോഗം പൂര്‍ണമായും ഒഴിവാക്കാം. ആക്‌സിസ് ബാങ്കുമായി സഹകരിച്ചാണ് ആമസോണ്‍ ഉപഭോക്താക്കള്‍ക്ക് യുപിഐ ഐഡി നല്‍കുന്നത്.

ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിപ്പിച്ചു പണ ഉപയോഗം കുറക്കുവാനും ആമസോണ്‍ യുപിഐലൂടെ സാധിക്കും. ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണില്‍ നിന്നും ആമസോണ്‍ ലോഗ് ഇന്‍ ചെയ്തശേഷം ഷോപ് ചെയ്യാന്‍ പേയ്‌മെന്റ് മാര്‍ഗ്ഗമായി യുപിഐ തിരഞ്ഞെടുക്കാം.

Exit mobile version