ഒപെക് രാജ്യങ്ങള്‍ ഉത്പാദനം കുറയ്ക്കുന്നു, ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നു

ബാരലിന്റെ വില 70 ഡോളറിനടുത്തേക്ക് നീങ്ങുകയാണ്. കഴിഞ്ഞ ദിവസം 2019 ലെ ഏറ്റവും ഉയര്‍ന്ന വിലയായ 67.38 ഡോളര്‍ രേഖപ്പെടുത്തി. മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് എണ്ണ വിപണി ഇപ്പോള്‍.

ന്യൂഡല്‍ഹി: രാജ്യാന്തര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന്റെ വില ഉയര്‍ന്നു. ബാരലിന്റെ വില 70 ഡോളറിനടുത്തേക്ക് നീങ്ങുകയാണ്. കഴിഞ്ഞ ദിവസം 2019 ലെ ഏറ്റവും ഉയര്‍ന്ന വിലയായ 67.38 ഡോളര്‍ രേഖപ്പെടുത്തി. മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് എണ്ണ വിപണി ഇപ്പോള്‍.

ഒപെക് രാജ്യങ്ങള്‍ ഉത്പാദനം വെട്ടികുറക്കുന്നതാണ് ഇതിനു പ്രധാന കാരണം. ഇതിന്റെ ഭാഗമായി സൗദി അറേബ്യ പ്രതിദിന ഉത്പാദനം അഞ്ചു ലക്ഷം ബാരല്‍ കുറച്ചിട്ടുണ്ട്. മാര്‍ച്ചില്‍ ഉത്പാദനം വീണ്ടും കുറക്കുമെന്നും സൗദി വ്യക്തമാക്കിയിട്ടുണ്ട്.

റഷ്യ പ്രതിദിന ഉത്പാദനം 90000 ബാരല്‍ കുറച്ചിട്ടുണ്ട്. ഒപ്പം മറ്റു പ്രമുഖ ഉത്പാദക രാജ്യങ്ങളായ ഇറാന്‍, വെനസ്വേല എന്നീ രാജ്യങ്ങള്‍ക്കെതിരായ അമേരിക്കന്‍ ഉപരോധവും രാജ്യാന്തര മാര്‍ക്കറ്റിലെ സപ്പ്‌ലയ് കുറയുന്നതിന് കാരണമായി. ഒപെക് രാജ്യങ്ങളും അതില്‍ ഉള്‍പ്പെടാത്ത റഷ്യ പോലുള്ള രാജ്യങ്ങളും ചേര്‍ന്ന് ഉത്പാദനം പ്രതിദിനം 12 ലക്ഷം ബാരല്‍ വെട്ടികുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

എന്നാല്‍ അമേരിക്ക പ്രതിദിന ഉത്പാദനം 20 ലക്ഷം ബാരല്‍ കണ്ട് കൂട്ടിയതാണ് നിലവില്‍ വിലമുന്നേറ്റത്തിന് കടിഞ്ഞാണ്‍ ഇട്ടിരിക്കുന്നത്. ഇതോടൊപ്പം ആഗോള സാമ്പത്തിക രംഗത്തെ മാന്ദ്യവും ഡിമാന്റിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഈ ഘടകങ്ങളാണ് രാജ്യാന്തര മാര്‍ക്കറ്റില്‍ വന്‍ തോതിലുള്ള വിലക്കയറ്റത്തിന് തടയിടുന്നത്. എന്നാല്‍ മെറില്‍ ലിഞ്ച് എന്ന രാജ്യാന്തര ഏജന്‍സി വ്യക്തമാക്കുന്നത് ഈ വര്‍ഷം ശരാശരി വില ബാരലിന് 70 ഡോളര്‍ ആകുമെന്നാണ്.

Exit mobile version